Advertisement

ശബരിമല തീര്‍ത്ഥാടനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി; പമ്പാ സ്‌നാനത്തിനും അനുമതി; വെര്‍ച്വര്‍ ക്യൂ തുടരും

October 7, 2021
1 minute Read
sabarimala

ശബരിമല തീര്‍ത്ഥാടനത്തിന് ആദ്യദിവസങ്ങളില്‍ 25,000 പേരെ അനുവദിക്കുമെന്ന് സര്‍ക്കാര്‍. പമ്പാ സ്‌നാനത്തിനും അനുമതിയുണ്ട്. നെയ്യഭിഷേകം മുന്‍ വര്‍ഷങ്ങളിലേതിനുസമാനമായി നടത്താനും വെര്‍ച്വല്‍ ക്യൂ തുടരാനും സര്‍ക്കാര്‍ തീരുമാനമായി. sabarimala

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞുവരുന്ന നിലയ്ക്ക് ശബരിമല തീര്‍ത്ഥാടന കാലയളവില്‍ കൂടുതല്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്ന് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡിന്റെ വരുമാനം നിലയ്ക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് സര്‍ക്കാരിനെ സമീപിച്ചത്. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.തീര്‍ത്ഥാടന കാലയളവില്‍ ആദ്യദിവസങ്ങളില്‍ 25,000 ഭക്തരെ വരെ പ്രവേശിപ്പിക്കാം. പമ്പാ സ്‌നാനവും നടത്താം. കഴിഞ്ഞ വര്‍ഷം പമ്പാ സ്‌നാനത്തിന് അനുമതിയുണ്ടായിരുന്നില്ല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പ്രവേശനം നടത്തുക.

Read Also : ശബരിമല വിമാനത്താവള പദ്ധതി നഷ്ടപ്പെടുന്ന രീതിയിൽ ഒന്നും സംഭവിച്ചിട്ടില്ല; വിവാദങ്ങൾ അനാവശ്യം,ഉടൻ മറുപടി നൽകും:വി തുളസീദാസ്

രണ്ട് ഡോസ് വാക്‌സിനെടുത്തവരോ 48 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കോ ആണ് പ്രവേശനാനുമതി. വെര്‍ച്വര്‍ ക്യൂ തുടരാനും എണ്ണം കൂട്ടാനും തീരുമാനമായി. ശബരിമലയിലെ ശുചീകരണ തൊഴിലാളികളുടെ ശമ്പളവും കൂട്ടും

Story Highlights: sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement