കോട്ടയത്ത് യുവാവിനെ വെട്ടി കൊന്നു; പിന്നിൽ മുൻ വൈരാഗ്യമെന്ന് സൂചന

കോട്ടയം പത്തനാട് യുവാവിനെ വെട്ടിക്കൊന്നു. പത്തനാട് സ്വദേശി 32 വയസുള്ള മഹേഷ് തമ്പാൻ ആണ് കൊല്ലപ്പെട്ടത്. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.
ഒരു കിലോമീറ്റർ മാറി ഇടയപ്പാറ കവലയിൽ നിന്ന് വെട്ടിയിട്ട നിലയിൽ ഇയാളുടെ കാൽ പാദം കണ്ടെത്തി. പ്രതികൾ മണിമല പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കടയനിക്കാട് സ്വദേശി ജയേഷ്,കുമരകം സ്വദേശി സച്ചു ചന്ദ്രൻ എന്നിവരാണ് കീഴടങ്ങിയത്.
അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് പറയുന്നു. ഇയാളുടെ കാല്‍പാദം എപ്പോഴാണ് ഇടയപ്പാറ ടൗണില്‍ കൊണ്ട് വെച്ചത് എന്ന് ആരും കണ്ടിട്ടില്ല. ഇയാളുടെ മൃതദേഹം കണ്ടെത്തിയ റബ്ബര്‍തോട്ടം ആളൊഴിഞ്ഞ സ്ഥലമായിരുന്നു. ഇയാളുടെ ശരീരത്തില്‍ മറ്റ് കാര്യമായ പരിക്കുകള്‍ ഒന്നുമില്ല എന്നാണ് പൊ ലീസ് നല്‍കുന്ന പ്രാഥമിക വിവരം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here