സന്ദീപ് നായർക്ക് ഇനി ജയിലിൽ പോകേണ്ടി വരില്ലെന്ന് അഭിഭാഷക

സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ മാപ്പുസാക്ഷി സന്ദീപ് നായർക്ക് ഇനി ജയിലിൽ പോകേണ്ടി വരില്ലെന്ന് അഭിഭാഷക പിവി വിജയം. എല്ലാ കേസിലും ജാമ്യം ലഭിച്ചു എന്നും കോഫേപോസ ഇന്ന് അവസാനിച്ചു എന്നും വിജയം പറഞ്ഞു. ഇതോടെ സന്ദീപിന് ജയിൽ മോചിതനാവാനുള്ള തടസങ്ങളൊക്കെ അവസാനിച്ചു. ജാമ്യവ്യവസ്ഥകൾ പാലിക്കും. ഇഡി കേസിലും കോടതിയിൽ ഹാജരാവും എന്നും സന്ദീപിൻ്റെ അഭിഭാഷക അറിയിച്ചു.
നേരത്തേ സ്വർണക്കടത്ത്, ഡോളർ കടത്ത്, എൻഐഎ കേസുകളിൽ സന്ദീപിന് ജാമ്യം ലഭിച്ചിരുന്നു. കൊഫെപോസ തടവ് അവസാനിച്ചതോടെയാണ് ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. കേസിൽ മാപ്പ് സാക്ഷിയായിരുന്ന സന്ദീപിന്റെ ജയിൽ മോചനം അറസ്റ്റിലായി ഒരു വർഷത്തിനും മൂന്ന് മാസത്തിനും ശേഷമാണ്.
അതിനിടെ കോടതിയിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു വിൽക്കുന്നതായി സന്ദീപ് പ്രതികരിച്ചു. ഇപ്പോൾ ഒന്നും പറയാനില്ല. കൂടുതൽ കാര്യങ്ങൾ പിന്നീട് പറയാമെന്നും സന്ദീപ് വിശദീകരിച്ചു.
Story Highlights: sandeep nair gold smuggling case update