Advertisement

ബിജെപിയില്‍ പ്രതിസന്ധി തുടരുന്നു; ചാനല്‍ ചര്‍ച്ചയ്ക്കുള്ള വാട്‌സ്ആപ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റടിച്ച് കൃഷ്ണദാസ് പക്ഷം

October 10, 2021
2 minutes Read
crisis in the kerala bjp

പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രതിസന്ധിക്കു ശേഷം സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി തുടരുന്നു. കൃഷ്ണദാസ് പക്ഷ നേതാക്കള്‍ ബിജെപി ഔദ്യോഗിക വാട്‌സ്ആപ് ഗ്രൂപ്പ് വിട്ടു. ചാനല്‍ ചര്‍ച്ചകള്‍ക്കുള്ള ഗ്രൂപ്പില്‍ നിന്നാണ് മുതിര്‍ന്ന നേതാക്കള്‍ പുറത്തുപോയത്. crisis in the kerala bjp

പി. കെ കൃഷ്ണദാസ്, എം. ടി രമേശ്, എ. എന്‍ രാധാകൃഷ്ണന്‍, എം. എസ് കുമാര്‍ എന്നിവരാണ് സ്വയം ഗ്രൂപ്പ് വിട്ടുപുറത്തുപോയത്. പി.ആര്‍ ശിവശങ്കറിനെ ചാനല്‍ചര്‍ച്ചയ്ക്കുള്ള പാനലില്‍ നിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കുകയും തുടര്‍ന്ന് ഇതിനെതിരെ വലിയ പ്രതിഷേധവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു. ശിവശങ്കറിനെ പുറത്താക്കിയത് പ്രസ് റിലീസിലൂടെ അറിയിച്ചതും വിവാദമായിരുന്നു.

ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും മാറ്റിയതിന് പിന്നാലെ നേതൃത്വത്തിനെതിരെ ഒളിയമ്പുമായി ശോഭ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. നശിപ്പിക്കാന്‍ ശ്രമിച്ചാലും നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും ഒരു കാലത്തും പദവികള്‍ക്ക് പിന്നാലെ പോയിട്ടില്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പുതിയ സംസ്ഥാന നേതൃത്വം വന്നതിനുശേഷമാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായതെന്നാരോപിച്ച് ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ വിമര്‍ശനമുന്നയിച്ചത് ദിവസങ്ങള്‍ക്കുമുന്‍പാണ്.

Read Also : വി മുരളീധരൻ കേരള രാഷ്ട്രീയത്തിൽ അമിതമായി ഇടപെടുന്നു; വിമർശനവുമായി കൃഷ്ണദാസ് പക്ഷം

പുനസംഘടനയില്‍ പ്രവര്‍ത്തകര്‍ അസ്വസ്ഥരാണ്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടിയുണ്ടാകുമെന്ന് പറഞ്ഞെങ്കിലും വിവരശേഖരണം മാത്രമാണ് നടന്നത്. പാര്‍ട്ടിയില്‍ പരസ്പര വിശ്വാസവും അഭിപ്രായസ്വാതന്ത്ര്യവുമില്ല. മെഡിക്കല്‍ കോളജ് അഴിമതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തന്നെ ഒതുക്കുകയായിരുന്നെന്നും നസീര്‍ പറഞ്ഞു.

Story Highlights: crisis in the kerala bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement