Advertisement

നെടുമുടി വേണു ജ്യേഷ്ഠ സഹോദരന് തുല്യം : കമൽ

October 11, 2021
Google News 1 minute Read
kamal about nedumudi venu

നെടുമുടി വേണുവിനെ കുറിച്ചുള്ള ഓർമകൾ ട്വന്റിഫോറുമായി പങ്കുവച്ച് സംവിധായകൻ കമൽ. ജ്യേഷ്ഠ തുല്യനായ വ്യക്തിയെയാണ് തനിക്ക് നഷ്ടമായതെന്ന് കമൽ പറഞ്ഞു.

അരമണിക്കൂർ മുൻപാണ് താൻ നെടുമുടിവേണുവിനെ സന്ദർശിച്ചതെന്ന് സംവിധായകൻ കമൽ പറയുന്നു. അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. മക്കളെ കണ്ടാണ് വിവരം തിരക്കിയത്. ഒരു നടൻ എന്നതിലുപരി അദ്ദേഹം തനിക്ക് ജ്യോഷഠ തുല്യനായ വ്യക്തിയാണെന്ന് കമൽ പറയുന്നു.

ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ ഭാവുകത്വത്തെ മാറ്റി മറിച്ചതിൽ നെടുമുടി വേണുവിന്റെ പങ്ക് വളരെ വലുതാണ്. വ്യത്യസ്തമായ ഒരു പിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയെ വിസ്മയിപ്പിച്ച വ്യക്തിയാണ് നെടുമുടി വേണുവെന്നും കമൽ പറഞ്ഞു. ഓരോ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും, അദ്ദേഹം അദ്ദേഹത്തെ തന്നെ നവീകരിച്ചിരുന്നുവെന്നും കമൽ ഓർത്തെടുത്തു.

Read Also : മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണു അന്തരിച്ചു

ഇന്ന് ഉച്ചയോടെയാണ് നെടുമുടി വേണുവിന്റെ മരണവാർത്ത പുറത്ത് വരുന്നത്. തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Story Highlights: kamal about nedumudi venu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here