കൈകളിലെത്തിയ കഥാപാത്രങ്ങളെ അടയാളപ്പെടുത്തിയ നടന്; നെടുമുടി വേണുവിനെക്കുറിച്ച് മധുപാല്‍

കഥാപാത്രങ്ങള്‍ക്ക് എന്നും കൃത്യമായ അടയാളങ്ങള്‍ നല്കിയ കലാകാരനാണ് നെടുമുടി വേണുവെന്ന് സംവിധായകന് മധുപാല്‍. 32 വര്‍ഷത്തെ ബന്ധമാണ് നെടുമുടി വേണുവുമായി ഉള്ളതെന്നും മധുപാല്‍ ഓര്‍മിച്ചു.
’32 വര്‍ഷത്തെ ബന്ധമാണ് വേണുച്ചേട്ടനുമായുള്ളത്. ഭരത് ഗോപിച്ചേട്ടനും വേണുച്ചേട്ടനുമാണ് എന്റെ സിനിമാ ജീവിതത്തില്‍ തുടക്കം മുതലുണ്ടായിരുന്ന രണ്ട് വ്യക്തികള്‍. ഒരു പരിചയക്കാരനപ്പുറം എന്റെ മെന്ററായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ വിയോഗത്തോടെ ഒരു കാലഘട്ടം അവസാനിക്കുന്നതായാണ് എനിക്കുതോന്നുന്നത്. അദ്ദേഹത്തിനൊപ്പം അഭിനയിക്കാനും സംവിധാനം ചെയ്യാനും സാധിച്ചിട്ടുണ്ട്. വലിയ ശൂന്യതയാണ് വേണുച്ചേട്ടന്റെ മരണത്തിലൂടെ ഉണ്ടായിരിക്കുന്നത്.
തിരക്കഥയിലും സംവിധാനത്തിലും അഭിനയത്തിലും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം ‘കംപ്ലീറ്റ് ആക്ടര്‍’ എന്ന വിശേഷണത്തിനുടമയാണ്. തന്റെ കൈകളിലൂടെ കടന്നുപോയ കഥാപാത്രങ്ങള്‍ക്ക് കൃത്യമായ അടയാളം നല്കാന് അദ്ദേഹത്തിന് മാത്രമേ കഴിയൂ. മധുപാല്‍ പ്രതികരിച്ചു.
Read Also : ഏഷ്യയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ; നെടുമുടി വേണുവിനെ കുറിച്ച് നടൻ ജയറാം
Story Highlights: madhupal memoried nedumudi venu
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!