മരം മുറിച്ച് കടത്തൽ; മഹാരാജാസ് കോളജിലെ പ്രിൻസിപ്പലിനെയും അധ്യാപകരെയും തടഞ്ഞ് വിദ്യാർത്ഥികൾ

എറണാകുളം മഹാരാജാസ് കോളജിൽ മുറിച്ചുമാറ്റിയ മരങ്ങൾ അനധികൃതമായി കടത്തിയ സംഭവത്തിൽ വിദ്യാർത്ഥികൾ അധ്യാപകരെ തടഞ്ഞു. പ്രിൻസിപ്പലിനെയും അധ്യാപകരെയും കോൺഫറൻസ് ഹാളിലാണ് വിദ്യാർഥികൾ തടഞ്ഞത്. ആരോപണ വിധേയനായ പ്രിൻസിപ്പൽ അവധിയിൽ പ്രവേശിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. എന്നാൽ കോളജ് വിദ്യാഭ്യാസ ഡയറക്ടർ പറയാതെ അവധിയിൽ പോകില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. വിദ്യാർത്ഥികളുടെ സമരം അഞ്ച് മണിക്കൂർ പിന്നിട്ടു.
ടെന്‍ഡര്‍ നടപടികളോ വനം വകുപ്പിന്റെ അനുമതിയോ കൂടാതെ അനധികൃതമായാണ് കാമ്പസിലെ മരങ്ങള്‍ മുറിച്ചു കടത്തിയതെന്ന് വിദ്യാർത്ഥികൾ പറയുന്നു.
Read Also : മഹാരാജാസ് കോളജിൽ മുറിച്ചുമാറ്റിയ മരം അനധികൃതമായി കടത്തുന്നു എന്ന് പരാതി
അടുത്തുള്ള വാട്ടർ അതോറിറ്റിയുടെ കോമ്പൗണ്ടിലേക്ക് അപകടകരമായി ചാഞ്ഞുനിൽക്കുകയായിരുന്ന മരം വാട്ടർ അതോറിറ്റി തന്നെയാണ് മഹാരാജാസ് കോളജിൻ്റെ അനുമതി വാങ്ങി വെട്ടിമാറ്റിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി മരം മുറിച്ച് കഷ്ണങ്ങളാക്കുകയായിരുന്നു. അവധി ദിവസം നോക്കി ഈ മരങ്ങൾ കടത്തുകയായിരുന്നു എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.
Story Highlights: maharajas college tree controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here