Advertisement

ശ്രീലങ്കൻ താരങ്ങളെ റിലീസ് ചെയ്ത് ആർസിബി

October 11, 2021
Google News 2 minutes Read
rcb released srilanka players

ഐപിഎൽ പ്ലേ ഓഫിനുള്ള സ്ക്വാഡിൽ നിന്ന് ശ്രീലങ്കൻ താരങ്ങളെ റിലീസ് ചെയ്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. ഓൾറൗണ്ടർ വനിന്ദു ഹസരങ്ക, പേസർ ദുഷ്മന്ത ചമീര എന്നീ താരങ്ങളെയാണ് ആർസിബി സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയത്. ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ശ്രീലങ്കൻ ടീമിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ട്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ഇരുവരെയും ടീമിൽ നിന്ന് റിലീസ് ചെയ്തത്. (rcb released srilanka players)

ഐപിഎൽ രണ്ടാം പാദത്തിൽ നിന്ന് പിന്മാറിയ ന്യൂസീലൻഡ് താരങ്ങളായ ഫിൻ അലൻ, സ്കോട്ട് കുഗ്ഗൾജിൻ എ‌ന്നിവർക്ക് പകരക്കാരായി റോയൽ ചലഞ്ചേഴ്സിലെത്തിയ താരങ്ങളാണ് വനിന്ദു ഹസരംഗയും, ദുഷ്മന്ത ചമീരയും. ഹസരങ്ക രണ്ട് മത്സരങ്ങളിൽ കളിച്ചപ്പോൾ ചമീരയ്ക്ക് ഒരു കളിയിൽ പോലും അവസരം ലഭിച്ചില്ല.

ഇന്ത്യൻ പ്രീമിയർ ലീഗ് എലിമിനേറ്ററിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ഏറ്റുമുട്ടും. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം.

Read Also : ഐപിഎൽ: എലിമിനേറ്ററിൽ ഇന്ന് ബാംഗ്ലൂരും കൊൽക്കത്തയും നേർക്കുനേർ

അതേസമയം, ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ സൂപ്പർ കിംഗ്‌സ് ഫൈനലിൽ പ്രവേശിച്ചു. ഐപിഎൽ പതിനാലാം സീസണിൽ ഫൈനലിൽ എത്തുന്ന ആദ്യ ടീമായി ചെന്നൈ സൂപ്പർ കിംഗ്‌സ്. 173 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ ആറ് വിക്കറ്റ് നഷ്‌ടത്തിൽ രണ്ട് പന്ത് ബാക്കിനിൽക്കേ നേടി. അവസാന ഓവറിൽ എം എസ് ധോണിയുടെ തകർപ്പൻ ഫിനിഷിംഗിലായിരുന്നു ചെന്നൈയുടെ ജയം. ഋതുരാജ് ഗെയ്ക്‌വാദ് (70), റോബിൻ ഉത്തപ്പ (63) എന്നിവർ ചെന്നൈക്കായി തിളങ്ങി.

ആദ്യ ബാറ്റിംഗിനിറങ്ങിയ ഡൽഹി 20 ഓവറിൽ അഞ്ച് വിക്കറ്റിന് 172 റൺസെടുത്തു. പൃഥ്വി ഷാ, റിഷഭ് പന്ത് എന്നിവരുടെ അർധ സെഞ്ചുറിയിലും ഷിമ്രോൻ ഹെറ്റ്‌മയറുടെ അതിവേഗ സ്‌കോറിംഗിലുമാണ് ഡൽഹിയുടെ നേട്ടം. തോറ്റെങ്കിലും ഡൽഹിക്ക് ഫൈനലിലെത്താൻ ഒരു അവസരം കൂടിയുണ്ട്. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എലിമിനേറ്ററിലെ വിജയികളെ രണ്ടാം ക്വാളിഫയറിൽ ഡൽഹി നേരിടും.

Story Highlights: rcb released srilanka players

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here