Advertisement

സിറോ സർവേ ഫലം പുറത്ത്; 40.2 % കുട്ടികളിൽ ആന്റിബോഡി സാന്നിധ്യം

October 11, 2021
1 minute Read

സംസ്ഥാനത്തെ സിറോ സർവേ ഫലം പുറത്തുവിട്ടു സർക്കാർ. ആറ് വിഭാഗങ്ങളിൽ 13,336 സാമ്പിളുകൾ പരിശോധിച്ച് നടത്തിയ പഠന റിപ്പോർട്ടാണ് നിയമസഭയിൽ അവതരിപ്പിച്ചത്. സംസ്ഥാനത്ത് 18 വയസിനു മുകളിലുള്ള 82.6 ശതമാനം പേരിൽ കൊവിഡ് ആന്‍റിബോഡിയുണ്ടെന്നാണ് സിറോ സർവെയിലേ കണ്ടെത്തൽ.

കുട്ടികളിൽ 40.2 ശതമാനം ആന്‍റിബോഡി സാന്നിധ്യമുണ്ട്​. 49 വയസുവരെയുള്ള സ്ത്രീകളിൽ 65.4%, തീരമേഖലയിൽ 87.7%, ചേരിപ്രദേശങ്ങളിൽ 85.3% എന്നിങ്ങനെയാണ് ആന്റിബോഡിയുടെ സാന്നിധ്യം. ആദിവാസി മേഖലയിൽ 18 വയസിന് മുകളിൽ 78.2 പേരിലും ആന്‍റിബോഡിയുണ്ട്.

Read Also : കൊവിഡ് നഷ്ടപരിഹാരത്തിന് നടപടി തുടങ്ങി; അർഹതയുള്ള എല്ലാവര്ക്കും ആനുകൂല്യം: വീണ ജോർജ്

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായാണ് വിവിധ മേഖലകളിലെ ആളുകൾക്കിടയിൽ പഠനം നടത്തിയത്. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികളില്‍ 40 ശതമാനത്തിലേറെ പ്രതിരോധ ശേഷി കൈവരിച്ചത് നല്ല സൂചനയെന്നാണ്​ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

Story Highlights: sero survey kerala report

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement