ഉത്തരാഖണ്ഡിലെ ബിജെപി മന്ത്രിയും എംഎൽഎയും കോൺഗ്രസിൽ ചേർന്നു

ഉത്തരാഖണ്ഡ് ബിജെപി നേതാവും ഗതാഗത വകുപ്പ് മന്ത്രിയുമായ യശ്പാൽ ആര്യയും മകൻ സഞ്ജീവ് ആര്യയും കോൺഗ്രസിൽ ചേർന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മന്ത്രിയുടെയും മകന്റെയും കൂടുമാറ്റം. സഞ്ജീവ് ആര്യ എംഎൽഎ കൂടിയാണ്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വർഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
Read Also : ശ്രീലങ്കൻ താരങ്ങളെ റിലീസ് ചെയ്ത് ആർസിബി
യശ്പാൽ നേരത്തെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായിരുന്നു. 2007-2017 കാലഘട്ടത്തിലായിരുന്നു അദ്ദേഹം പിസിസി പ്രസിഡന്റായിരുന്നത്. കോൺഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, രന്ദീപ് സിങ് സുർജെവാല, കെ.സി.വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിൽ ഡൽഹിയിലെത്തിയായിരുന്നു യശ്പാൽ പാർട്ടി പ്രവേശനം നേടിയത്. രാഹുൽ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
Story Highlights: uthrakhand-bjpminister-joins-to-congress