Advertisement

വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു

October 12, 2021
Google News 1 minute Read
fire accident

എറണാകുളം വൈറ്റില പേട്ടയില്‍ വീടിന് തീപിടിച്ച് ഒരാള്‍ മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി സുനീറിന്റെ വാടക വീടിനാണ് തീപിടിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. സുനീറും കുടുംബവും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. വീടിന്റെ ഒന്നാംനിലയിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. . സുനീറും ഭാര്യയും രണ്ട് മക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. മുകളിലത്തെ നിലയിലേക്ക് ഓടിക്കയറിയ ഇവരെ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെത്തിച്ചത്.

തൃപ്പൂണിത്തുറ ഫയര്‍ഫോഴ്‌സില്‍ നിന്നും രണ്ട് യൂണിറ്റെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വീടിനുപുറത്തുകിടന്ന വാഹനവും കത്തിനശിച്ചു. തീപിടിച്ചതറിഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ആളാണോ മരിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണമാരംഭിച്ചു.

Story Highlights: fire accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here