Advertisement

ആഭ്യന്തര വിമാന സർവീസുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി

October 12, 2021
Google News 2 minutes Read
Govt lifts domestic flight capacity restriction

ആഭ്യന്തര വിമാന സർവീസുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി. ഒക്ടോബർ 18 മുതൽ മുഴുവൻ നിയന്ത്രണങ്ങളും പിൻവലിക്കും.കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റതാണ് തീരുമാനം. ( Govt lifts domestic flight capacity restriction )

2020 മെയ് മുതലുള്ള നിയന്ത്രണങ്ങളാണ് പിൻവലിക്കുന്നത്. നിലവിൽ വിമാനത്തിൽ പ്രവേശിപ്പിക്കാവുന്ന യാത്രക്കാരുടെ എണ്ണത്തിന്റെ 85% യാത്രക്കാരെ പ്രവേശിപ്പിക്കാനാണ് അനുമതി. കൊവിഡ് സാഹചര്യങ്ങളും, ഉത്സവ സീസണും പരിഗണിച്ചാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം.

കൊവിഡ് വ്യാപനത്തിന് പിന്നാലെ മെയ് മുതൽ രണ്ട് മാസത്തേക്ക് കേന്ദ്രം ആഭ്യന്തരമ വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നീട് ആഭ്യന്തര സർവീസുകൾക്ക് അനുമതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ 50 ശതമാനം യാത്രക്കാരെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളു.

Read Also : ബെംഗളൂരുവില്‍ ശക്തമായ മഴ തുടരുന്നു; കെംപഗൗഡ വിമാനത്താവളത്തില്‍ വെള്ളക്കെട്ട്

ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ വിമാനയാത്രക്കാരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയിരുന്നു. 67 ശതമാനത്തിൽ നിന്ന് 69 ശതമാനമായാണ് യാത്രക്കാരുടെ എണ്ണം വർധിച്ചത്. തുടർന്ന് വിമാനത്തിൽ പ്രവേശിപ്പിക്കുന്ന യാത്രക്കാരുടെ പരിധി ഉയർത്തണമെന്ന വിമാന കമ്പനികളുടെ അഭ്യർത്ഥന കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം.

അതേസമയം, എയർലൈനുകൾ കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച് വേണം സർവീസുകൾ നടത്താനെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

Story Highlights: Govt lifts domestic flight capacity restriction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here