ചിലർ രാഷ്ട്രീയ കണ്ണടയിലൂടെ മനുഷ്യാവകാശത്തെ കാണുന്നു; പ്രധാനമന്ത്രി

മനുഷ്യാവകാശ ലംഘനങ്ങളിൽ ചിലർ വേർതിരിവ് കാണിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് രാജ്യത്തിന്റെ പ്രതിച്ഛായയെ തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചിലർ മനുഷ്യാവകാശങ്ങളെ രാഷ്ട്രീയ കണ്ണിലൂടെ വീക്ഷിക്കുന്നു. ഇത് ജനാധിപത്യ അവകാശങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“മനുഷ്യാവകാശത്തിന്റെ പേരിൽ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ ശ്രമിക്കുന്നു… ചില സംഭവങ്ങളിൽ ചിലർ മനുഷ്യാവകാശ ലംഘനങ്ങൾ കാണുന്നുണ്ടെങ്കിലും മറ്റുള്ളവയിൽ കാണുന്നില്ല. രാഷ്ട്രീയ കണ്ണടയിലൂടെ കാണുമ്പോൾ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതായി തോന്നാം,” – അദ്ദേഹം പറഞ്ഞു.
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ സ്ഥാപക ദിനത്തില്‍ സംസാരിക്കവേയായിരുന്നു മോദിയുടെ പ്രതികരണം. നേരത്തെ ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ച് അന്താരാഷ്ട്ര സംഘടനകള്‍ വരെ രംഗത്തുവന്നിരുന്നു.