Advertisement

സൗബിൻ ഷാഹിറിന് പിറന്നാൾ സമ്മാനം; പറവയിലെ ക്ലൈമാക്‌സ് റീക്രിയേറ്റ് ചെയ്ത് കൊച്ചിയിലെ പിള്ളേർ; വിഡിയോ

October 12, 2021
1 minute Read

സൗബിൻ ഷാഹിറിന് പിറന്നാൾ സമ്മാനമൊരുക്കി കൊച്ചിയിലെ ഒരുകൂട്ടം യുവാക്കൾ. സൗബിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പറവയിലെ ക്ലൈമാക്‌സ് രംഗം റീക്രിയേറ്റ് ചെയ്താണ് യുവാക്കളുടെ പിറന്നാൾ സമ്മാനം. ലിന്റോ കുര്യന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വിഡിയോ ഇതിനോടകം ശ്രദ്ധേയമായി.

പറവയുടെ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്ത മട്ടാഞ്ചേരി തോപ്പുംപടി ഹാർബറിന് സമീപത്തു തന്നെയാണ് റീക്രിയേഷൻ രംഗങ്ങളും ഷൂട്ട് ചെയ്തത്. അനുരൂപ്, റോഷൻ എന്നിവരുടേതാണ് കൺസെപ്റ്റ്. ഇവർക്കൊപ്പം സുഹൃത്തുക്കളായ പതിമൂന്ന് പേരും അണിനിരന്നു. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ചിഞ്ചു ബാലൻ, മനോഹ ചാക്കോ എന്നിവർ ചേർന്നാണ്. വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് അനൂപ് ശാന്തകുമാർ. ചുരുങ്ങിയ ചെലവിൽ ഒറ്റ ദിവസംകൊണ്ടാണ് വിഡിയോ ഷൂട്ട് ചെയ്തത്.

Story Highlights: tribute to soubin shahir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement