വയനാട്ടിൽ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണു; വീട്ടമ്മയ്ക്ക് പരുക്ക്

വയനാട്ടിൽ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് വീട്ടമ്മയ്ക്ക് പരുക്ക്. നടവയൽ പുഞ്ചക്കുന്ന് സ്വദേശി ഷനലേഷിൻ്റെ ഭാര്യ സീതയ്ക്കാണ് പരുക്കേറ്റത്. അപകടത്തിൽ വീടിന്റെ മേൽകൂര തകർന്നു. പരുക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല.
ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അതിനാൽ വലിയ ഒരു അപകടം ഒഴിവായി. അതേസമയം വയനാട്ടിൽ കഴിഞ്ഞ ദിവസം കാര്യമായ മഴ ഉണ്ടായിരുന്നില്ല. രാവിലെ മുതൽ ചിലയിടങ്ങളിൽ നേരിയ മഴയാണ് അനുഭവപ്പെട്ടത്.
Read Also : ആഭ്യന്തര വിമാന സർവീസുകൾക്ക് പൂർണതോതിൽ പ്രവർത്തിക്കാൻ അനുമതി
എന്നാൽ മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. പക്ഷെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. അതുകൊണ്ടുതന്നെ ക്യാമ്പുകൾ ജില്ലയിൽ തുറന്നിട്ടില്ല. എന്നാൽ അപകടമേഖലയിൽ നിന്ന് ആളുകൾ മാറി താമസിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
Read Also : മഴ കനക്കുന്നു; പലയിടത്തും നാശനഷ്ടം; പ്രളയസാധ്യതയില്ല
Story Highlights: Wayanad rain