ഡോ. മാത്യൂസ് മാർ സെവേറിയോസ് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് പുതിയ പരമാധ്യക്ഷൻ. ഡോ. മാത്യൂസ് മാർ സെവേറിയോസ് ആണ് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പിന് മലങ്കര അസോസിയേഷൻ്റെ അംഗീകാരം ലഭിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് ഡോ. മാത്യൂസ് മാർ സെവേറിയോസ് മെത്രാപ്പൊലീത്ത. (malankara orthodox mar severios)
പരുമല പള്ളി കോമ്പൗണ്ടിൽ വച്ചായിരുന്നു തെരഞ്ഞെടുപ്പ്. ഡോ. മാത്യൂസ് മാർ സെവേറിയോസ് മെത്രാപ്പൊലീത്തയെ മാത്രമാണ് അസോസിയേഷൻ നാമനിർദ്ദേശം ചെയ്തത്. മാനേജിംഗ് കമ്മറ്റി അംഗങ്ങളും മെത്രാപ്പൊലീത്തമാരും മാത്രമാണ് നേരിട്ട് ചടങ്ങിൽ പങ്കെടുത്തത്. ബാക്കി നാലായിരത്തോളം പ്രതിനിധികൾ ഓൺലൈനായി പങ്കെടുത്തു.
Story Highlights : malankara orthodox dr mathews mar severios
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!