പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി അധ്യാപകർ തമ്മിൽ കൂട്ടത്തല്ല്; വിഡിയോ വൈറൽ

പ്രിൻസിപ്പൽ സ്ഥാനത്തിന് വേണ്ടി രണ്ട് അധ്യാപകർ തമ്മിൽ കൂട്ടത്തല്ല്. ബിഹാറിലെ പട്‌നയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള മോത്തിഹാരിയിലാണ് സംഭവം നടന്നത്. ശിവ്ശങ്കർ എന്ന അധ്യാപകനും റിങ്കി കുമാരി എന്ന അധ്യാപികയുമാണ് തമ്മിലടിച്ചത്. ഇത് പിന്നീട് അധ്യാപികയുടെ ഭർത്താവും അധ്യാപകൻ ശിവ്ശങ്കറുമായുള്ള കയ്യാങ്കളിയിലേക്ക് മാറി.
അദാപൂർ പ്രൈമറി സ്‌കൂളിലാണ് സംഭവമുണ്ടായത്. സ്‌കൂളിലെ പ്രിൻസിപ്പൽ പോസ്റ്റിന് വേണ്ടി അധ്യാപകൻ ശിവ്ശങ്കറും അധ്യാപിക റിങ്കി കുമാരിയും തമ്മിൽ മുൻപും തർക്കമുണ്ടായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഈ തർക്കം തുടരുകയായിരുന്നു.
തർക്കം രൂക്ഷമായതോടെ രണ്ട് പോരോടും യോഗ്യത തെളിയിക്കുന്ന രേഖകളുമായി വരാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു. അങ്ങനെ ചർച്ചയ്ക്ക് വിളിച്ചപ്പോഴാണ് ഓഫിസിൽ വച്ച് കയ്യാങ്കളിയുണ്ടായത്. സ്‌കൂൾ അധികൃതർ ഇടപെട്ടാണ് ഇവരെ പിടിച്ചുമാറ്റിയത്.
प्रिन्सिपल की कुर्सी पर कौन बैठेगा इस विवाद में @NitishKumar के राज्य में पूर्वी चंपारण ज़िला के आदापुर में देखिए दो शिक्षक के बीच कैसे मारपीट हो रही हैं @ndtvindia @Anurag_Dwary @sanjayjavin pic.twitter.com/ahCsO0VOqk
— manish (@manishndtv) October 14, 2021
Story Highlights : teachers fight bihar