വരുൺ ചക്രവർത്തിക്ക് പരുക്ക്?; ഇന്ത്യൻ ടീമിന് ആശങ്ക

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്പിന്നർ വരുൺ ചക്രവർത്തിക്ക് പരുക്കെന്ന് ആശങ്ക. ഇന്നലെ ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന രണ്ടാം ക്വാളിഫയർ മത്സരത്തിനിടെ വരുൺ മുടന്തി ഫീൽഡിൽ നിന്ന് മടങ്ങിയതോടെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്. ഇക്കാര്യത്തിൽ കൊൽക്കത്ത മാനേജ്മെൻ്റിൻ്റെയോ ബിസിസിഐയുടെയോ ഔദ്യോഗിക പ്രസ്താവനകളൊന്നും വന്നില്ലെന്നും ആരാധകർ ആശങ്കയിലാണ്. ടി-20 ലോകകപ്പിൽ ഇന്ത്യയുടെ തുറുപ്പുചീട്ടാവേണ്ട താരമാണ് വരുൺ ചക്രവർത്തി. (Varun Chakravarthy injury speculations)
30കാരനായ താരം ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഐപിഎൽ സീസണിൽ 22.77 ശരാശരിയിൽ 18 വിക്കറ്റുകളാണ് വരുൺ വീഴ്ത്തിയത്. 6.40 ആണ് എക്കോണമി.
വരുൺ ചക്രവർത്തി ഐപിഎലിൽ കളിക്കുന്നത് കാൽമുട്ടിൽ പരുക്കുമായെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. വേദനസംഹാരികൾ കഴിച്ചാണ് വരുൺ ഓരോ ഐപിഎൽ മത്സരത്തിലും ഇപ്പോൾ ഇറങ്ങുന്നത്. എല്ലാ മത്സരത്തിലും താരത്തിന് നാല് ഓവർ എറിയാൻ സാധിക്കുന്നത് വേദനസംഹാരികൾ ഉപയോഗിച്ചാണ്.
Read Also : ലോകകപ്പിൽ ഹർദ്ദിക്കിനുണ്ടാവുക ഫിനിഷറുടെ റോൾ: ബിസിസിഐ
ടി-20 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.
സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്.
Story Highlights : Varun Chakravarthy injury speculations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here