Advertisement

കേന്ദ്രപൂളിലേക്ക് വൈദ്യുതി നൽകണം; കേരളത്തിന് കേന്ദ്ര ഊർജ സെക്രട്ടറിയുടെ കത്ത്

October 15, 2021
Google News 1 minute Read

കേന്ദ്രപൂളിലേക്ക് വൈദ്യുതി നൽകാൻ കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. നോൺ പീക്ക് ടൈമിൽ കേന്ദ്ര പൂളിലേക്ക് വൈദ്യുതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഊർജ സെക്രട്ടറിയുടെ കത്ത്. കേരളം ജലവൈദ്യുത പദ്ധതികളിൽ നിന്ന് ഉത്പാദനം കൂട്ടണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.അറ്റകുറ്റപ്പണിക്ക് ഉത്പാദനം നിർത്തിവെക്കരുതെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഈ മാസം അവസാനത്തോടെ വൈദ്യുതി പ്രതിസന്ധി ഇല്ലാതാകുമെന്നും കേന്ദ്രം അറിയിച്ചു.

അതേസമയം, 200 മെഗാവാട്ട് കേന്ദ്രത്തിന് നൽകുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. കൽക്കരി ക്ഷാമം നേരിടുന്നതിനെ തുടർന്ന് രാജ്യത്ത് വലിയ വൈദ്യുതി പ്രതിസന്ധിയാണ് നിലവിലുള്ളത്. എന്നാൽ രാജ്യത്ത് പ്രതിസന്ധിയില്ലെന്നും ആരും ചോദിച്ചാലും നൽകാൻ കേന്ദ്രം വൈദ്യുതി കരുതിയിട്ടുണ്ടെന്നായിരുന്നു കേന്ദ്ര ഊർജ മന്ത്രി പ്രതികരിച്ചിരുന്നത്.

Story Highlights : central-elecrtic-ministry-requires-elecricity-from kerala-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here