Advertisement

വേണ്ടത് 24 റൺസ്; റെക്കോർഡ് ലക്ഷ്യമിട്ട് ഋതുരാജ് ഇന്നിറങ്ങും

October 15, 2021
Google News 2 minutes Read
ruturaj gaikwad record ipl

ഐപിഎൽ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ലക്ഷ്യമിട്ട് ചെന്നൈ സൂപ്പർ കിംഗ്സ് യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് ഇന്നിറങ്ങും. സീസണിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഋതുരാജ്. ഒന്നാം സ്ഥാനത്തുള്ള പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ലോകേഷ് രാഹുലിനെക്കാൾ വെറും 23 റൺസ് മാത്രം പിറകിലാണ് ഋതുരാജ്. ഇന്ന് കൊൽക്കത്തക്കെതിരെ നടക്കുന്ന ഫൈനലിൽ ആ സ്കോർ മറികടക്കാനായാൽ ഋതുരാജ് അപൂർവ നേട്ടത്തിലെത്തും. (ruturaj gaikwad record ipl)

രാഹുലിന് സീസണിൽ 626 റൺസുണ്ട്. ഋതുരാജിന് നിലവിൽ ഉള്ളത് 603 റൺസാണ്. നാല് അർധ സെഞ്ച്വറികളും ഒരു സെഞ്ചുറിയും താരം നേടി. 2008ൽ കിംഗ്സ് ഇലവൻ പഞ്ചാബിനു വേണ്ടി 616 നേടിയ ഓസീസ് താരം ഷോൺ മാർഷാണ് നിലവിൽ ഓറഞ്ച് ക്യാപ്പ് നേടിയ പ്രായം കുറഞ്ഞ താരം. ഓറഞ്ച് ക്യാപ്പ് നേടുമ്പോൾ 25 വയസായിരുന്നു മാർഷിന് ഉണ്ടായിരുന്നത്. ഋതുരാജിന് 23 വയസാണ് ഉള്ളത്.

Read Also : ഐപിഎല്ലിൽ ഇന്ന് കലാശപ്പോര്; കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പർ കിംഗ്സ് ഫൈനൽ

അതേസമയം, ഐപിഎല്ലിൽ ഇന്ന് കലാശപ്പോര്. വൈകിട്ട് ഏഴരയ്ക്ക് നടക്കുന്ന ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ദുബൈയിലാണ് മത്സരം. ഫൈനലിൽ മൂന്ന് തവണ വിജയകിരീടം ചൂടിയിട്ടുള്ള ചെന്നൈ നാലാമതിനായുള്ള ഒരുക്കത്തിലാണ്. മെഗാലേലത്തിനു മുൻപുള്ള ജേതാക്കളെ കണ്ടെത്താൻ മണിക്കൂറുകൾ മാത്രം ബാക്കി.

ആദ്യ പകുതിയിൽ നടന്ന മത്സരത്തിൽ ഏഴാം സ്ഥാനത്തായിരുന്ന കൊൽക്കത്ത യുഎഇയിൽ നടത്തിയത് ഗംഭീര തിരിച്ചുവരവാണ്. മധ്യനിരയുടെ കൂട്ടത്തകർച്ച ഒഴിവാക്കിയാൽ കൊൽക്കത്തയ്ക്ക് മൂന്നാം കിരീടം ചൂടാം. പറയത്തക്ക പോരായ്മകളില്ലാത്ത ചെന്നൈയ്ക്ക് തന്നെയാണ് മത്സരത്തിൽ മുൻതൂക്കം. എന്നാൽ ഒത്തിണക്കത്തോടെ കളിക്കുന്നതിൽ കൊൽക്കത്തയാണ് മുന്നിൽ.

ക്വാളിഫയർ ഒന്നിൽ ഡൽഹി ക്യാപിറ്റൽസിനെ 4 വിക്കറ്റിനു കീഴടക്കിയാണ് ചെന്നൈ സൂപ്പർ കിംഗ്സ് കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. അതേസമയം, എലിമിനേറ്ററിൽ ബാംഗ്ലൂരിനെ നാല് വിക്കറ്റിനു കീഴടക്കിയ കൊൽക്കത്ത രണ്ടാം ക്ലാളിഫയർ പോരാട്ടത്തിൽ ഡൽഹിയെ മൂന്ന് വിക്കറ്റിനു മറികടന്ന് ഫൈനൽ ഉറപ്പിച്ചു.

Story Highlights : ruturaj gaikwad record ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here