Advertisement

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരണത്തെ പോസിറ്റീവായാണ് കാണുന്നത്; വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്ന് പറയാം, അതല്ലല്ലോ സത്യം: സുരേഷ് ഗോപി

October 15, 2021
Google News 1 minute Read

തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏല്‍പ്പിച്ച നടപടിയെ സ്വാഗതം ചെയ്ത എം.പിയും നടനുമായ സുരേഷ് ഗോപി. വിമര്‍ശിക്കുന്നവര്‍ക്ക് വിറ്റുതുലച്ചു എന്ന് പറയാമെന്നും അതല്ലല്ലോ സത്യമെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളം അദാനി ഏറ്റെടുത്തതിനെ വിമർശിക്കുന്നത് സുപ്രിംകോടതിയെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒരു പുതിയ സംവിധാനം വന്നിരിക്കുന്നു. വിമർശിക്കുന്നവർക്ക് വിറ്റുതുലച്ചു എന്നൊക്കെ പറഞ്ഞുപോകാം. അതല്ലല്ലോ സത്യാവസ്ഥ. നടത്തിപ്പ് മാത്രമാണ് കൈമാറിയിരിക്കുന്നത്. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന രീതിയിൽ എയർപോർട്ടിന്റെ പ്രവർത്തനം മുന്നോട്ടുപോവുകയാണെങ്കിൽ, ഈ വിമർശനങ്ങളൊക്കെ കത്തിനശിച്ചുകൊള്ളും’- സുരേഷ് ഗോപി പറഞ്ഞു.

Read Also : തിരുവനന്തപുരം വിമാനത്താവളത്തിന് കൂടതൽ വികസനം വേണം, പുതിയ മാറ്റത്തെ പോസിറ്റീവായി കാണുന്നു; ശശി തരൂർ എം പി

ഇന്ത്യയിലെ തന്നെ രണ്ടാമത്തെ എയർപോർട്ടാണ് ഇത്. ഇവിടെ ജനങ്ങൾക്ക് സൗകര്യപ്രദമായ മാറ്റങ്ങൾ വരണം. ഡെവലപ്പ്മെന്റ് എന്നുപറയമ്പോൾ അതുകൂടിയാണല്ലോ? അതുവരട്ടെ എന്നും അദ്ദേഹം പറഞ്ഞു. മുംബൈ, ഡൽഹി പോലുള്ള എയർപോർട്ടുകൾ സ്വീകരിക്കുന്നതുപോലെ ഇവിടെയും യാത്രക്കാരെ സ്വീകരിക്കണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Story Highlights : Suresh gopi on Trivandrum Airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here