രക്ഷാപ്രവർത്തനം; പീരുമേട്ടിലേക്ക് എൻഡിആർഎഫ് സംഘത്തെ അയച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ

രക്ഷാപ്രവർത്തനത്തിനായി പീരുമേട്ടിലേക്ക് എൻ ഡി ആർ എഫ് സംഘത്തെ അയച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജനങ്ങൾ രാത്രികാല യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രി നിർദേശിച്ചു. രക്ഷാപ്രവർത്തനങ്ങളിൽ ജനങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം ഇടുക്കിയിലും പത്തനംതിട്ടയിലും ഉരുൾപൊട്ടി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അടുത്ത 24 മണിക്കൂർ സംസ്ഥാനത്ത് ജാഗ്രതാനിർദേശമുണ്ട്. തെക്കൻ-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. വൈകുന്നേരത്തോടെ വടക്കൻ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടും. ജലനിരപ്പ് ഉയർന്നതോടെ അരുവിക്കര, നെയ്യാർ ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി.
Read Also : ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ അടുത്ത മൂന്നുമണിക്കൂര്‍ നിര്‍ണായകം; അതീവജാഗ്രത
സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയിൽ കോട്ടയം ജില്ലയിൽ മഴക്കെടുതി രൂക്ഷമാണ് . മഴക്കെടുതിൽ രക്ഷാപ്രവർത്തനത്തിനായി ജില്ലാ കലക്ടർ സൈന്യത്തിന്റെ സഹായം തേടി. ഉരുൾപൊട്ടലുണ്ടായ കോട്ടയം പ്ലാപ്പള്ളിയിൽ കാണാതായ12 പേരിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തെ മൂന്ന് വീടുകൾ ഒലിച്ചുപോയി. അമ്പതോളം പേരെ മാറ്റി പാര്‍പ്പിച്ചു.
Story Highlights : Heavy rain idukki Peermade