Advertisement

അതീവ ജാഗ്രത; ഏത് സാഹചര്യവും നേരിടാൻ കരസേനയും വ്യോമ സേനയും സജ്ജം

October 16, 2021
Google News 2 minutes Read

കനത്തമഴയിൽ ഏത് സാഹചര്യവും നേരിടാൻ കരസേനയും വ്യോമ സേനയും സജ്ജം. എം-17 സാരംഗ് ഹെലികോപ്റ്ററുകളും സജ്ജമാണ്. ദുരന്തനിവാരണത്തിന് സേന തയാറായി കഴിഞ്ഞു. പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് സൈനികരെ വിന്യസിച്ചു. ദക്ഷിണ മേഖല കാമാൻഡിന് കീഴിലുള്ള എല്ലാ താവളങ്ങളും അതീവ ജാഗ്രതയിലാണ്.

പ്രളയക്കെടുതി രൂക്ഷമായി ബാധിച്ച കോട്ടയം ജില്ലയിലേക്ക് സൈന്യം പുറപ്പെട്ടു.മേജർ അബിൻ പോളിന്റെ നേതൃത്വത്തിൽ 33 പേരടങ്ങിയ കരസേന സംഘമാണ് കോട്ടയത്തേക്ക് പുറപ്പെട്ടത്. അതേസമയം കനത്ത മഴയെ തുടർന്ന് മലങ്കര ഡാമിൻ്റെ ഷട്ടറുകൾ തുറന്നു. മൂവാറ്റുപുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. പെരിങ്ങൽക്കുത്ത് ഡാമിൻ്റെ സ്ലൂയിസ് വാൽവ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. പോത്തുണ്ടി ഡാമിൻ്റെ 3 സ്പിൽവേ ഷട്ടറുകൾ അഞ്ച് സെൻ്റിമീറ്റർ വീതം ഉയർത്തി. കല്ലാർ ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി. കല്ലാർ പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം. ചിന്നാർ പുഴയുടെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Read Also : മഴയിൽ രണ്ട് പാലങ്ങളും ഒരു തൂക്കുപാലവും തകർന്നു; 30 പേരെ കാണാതായി: കൂട്ടിക്കൽ പ്രദേശവാസി

ഇതിനിടെ കനത്ത മഴയെ തുടര്‍ന്ന് തൃശൂര്‍ ജില്ലയില്‍ മലയോരമേഖലകളില്‍ മറ്റന്നാള്‍വരെ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തി. തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. 40 മുതല്‍ 60 കി.മീ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

Read Also : ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസിയുടെ സേവനം നൽകാൻ നിർദേശിച്ച് ആന്റണി രാജു

Story Highlights : Heavy rain kerala ; Army and Air Force ready

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here