മലമ്പുഴ അണക്കെട്ട് ഉടൻ തുറക്കും; കോട്ടയത്ത് മഴക്കെടുതി രൂക്ഷം

മലമ്പുഴ അണക്കെട്ട് ഉടൻ തുറക്കും. അണക്കെട്ടിലെ ജലനിരപ്പ് 114.10 മീറ്ററിൽ എത്തിനിൽക്കുകയാണ്. 115.06 മീറ്ററാണ് പരമാവധി സംഭരണ ശേഷി. ഭാരതപ്പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. (malampuzha dam shutter open)
ജില്ലയിലെ മറ്റ് ഡാമുകളുടെ സ്ഥിതിയും ഇങ്ങനെ തന്നെയാണ്. പോത്തുണ്ടി, കാഞ്ഞിരപ്പുഴ, മംഗലം, പറമ്പിക്കുളം അടക്കമുള്ള അണക്കെട്ടുകൾ ഇന്നലെ തന്നെ തുറന്നിരുന്നു. വൃക്ഷങ്ങൾ കടപുഴകിയതിനാൽ സംസ്ഥാനത്തിൻ്റെ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മഴക്കെടുത്തി തുടരുകയാണ്. കോട്ടയം ജില്ലയിലാണ് ഏറെ കെടുതികൾ റിപ്പോർട്ട് ചെയ്യുന്നത്. കൂട്ടിക്കലിൽ രക്ഷാപ്രവർത്തനത്തിന് പൊലീസിനെയും ഫയർ ഫോഴ്സിനെയും നിയോഗിച്ചു. ഒറ്റപെട്ട കുടുംബങ്ങളെ മാറ്റി താമസിപ്പിക്കും. ഈരാറ്റുപേട്ട-പാല റോഡിൽ വെള്ളം കയറിത്തുടങ്ങി. അരുവിത്തുറ പാലം മുങ്ങി. പനക്കപ്പാലത്ത് റോഡിൽ വെള്ളം കയറി.
Story Highlights : malampuzha dam shutter open
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here