സാഫ് ഫുട്‍ബോൾ കിരീടം ഇന്ത്യയ്ക്ക് ; ഫൈനലിൽ നേപ്പാളിനെ തോൽപ്പിച്ചു

ദക്ഷിണേഷ്യൻ രാജ്യങ്ങൾക്കായുള്ള സാഫ് ചാമ്പ്യൻഷിപ് കിരീടം ഇന്ത്യക്ക്. ഫൈനലിൽ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് (3-0 )പരാജയപ്പെടുത്തി. ഇന്ത്യ നേടുന്ന എട്ടാം സാഫ് കപ്പാണിത്. നായകന്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യയുടെ കിരീടത്തില്‍ നിര്‍ണായക ഘടകമായത്.
ഛേത്രി സാഫ് കപ്പില്‍ നേടുന്ന അഞ്ചാം ഗോള്‍ കൂടിയാണിത്. ഒപ്പം അന്താരാഷ്ട്ര ഫുട്‌ബോളില്‍ താരത്തിന്റെ ഗോള്‍നേട്ടം 80 ആയി ഉയര്‍ന്നു. ഇതോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഛേത്രി ലയണല്‍ മെസ്സിയ്ക്ക് ഒപ്പമെത്തി.
നായകന്‍ സുനില്‍ ഛേത്രിയും മധ്യനിരതാരം സുരേഷ് സിംഗും മലയാളിതാരം സഹല്‍ അബ്ദുള്‍ സമദുമാണ് ഇന്ത്യയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. 49–ാം മിനിറ്റിൽ സുനിൽ ഛേത്രിയാണ് ഇന്ത്യയ്ക്കായി ആദ്യ ഗോൾ നേടിയത്. 50–ാം മിനിറ്റിൽ സുരേഷ് സിംഗും 90+1–ാം മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൽ സമദും ഗോൾ നേടി.
Story Highlights : SAFF Championship 2021 India defeats Nepal 3-0
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here