‘സെലിബ്രിറ്റിയെ അറസ്റ്റ് ചെയ്ത് ശ്രദ്ധക്ഷണിക്കാനുള്ള ശ്രമം’; എൻസിബിക്കെതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രി

ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ എൻസിബിക്കെതിരെ പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. ഒരു സെലിബ്രിറ്റിയെ അറസ്റ്റ് ചെയ്ത് ബഹളമുണ്ടാക്കി ശ്രദ്ധക്ഷണിക്കാനുള്ള ശ്രമമാണ് എൻസിബിയുടേതെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചു.
കേസിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ കപിൽ സിബലും രംഗത്തുവന്നു. ആര്യൻ ഖാൻ ലഹരി ഉപയോഗിച്ചതായോ കൈവശംവെച്ചതായോ തെളിവില്ലെന്നും ലഖിമ്പുർ ഖേരി സംഭവത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ ആണ് കേന്ദ്രസർക്കാർ ഇതിലൂടെ ശ്രമിക്കുന്നതെന്ന് കബിൽ സിബൽ ആരോപിച്ചു.
Read Also : ആര്യൻ ഖാന് 4500 രൂപ മണിയോഡർ അയച്ച് ഷാരൂഖ് ഖാൻ; മകനെ വിഡിയോ കോളിൽ കണ്ട് കുടുംബം
കേസിൽ ആര്യൻ ഉൾപ്പെടെയുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയിൽ ഈ വരുന്ന ബുധനാഴ്ച മുംബൈ എൻഡിപിഎസ് പ്രത്യേക കോടതി വിധി പറയും.
Story Highlights : uddhav thackeray against ncb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here