പത്തനംതിട്ട ജില്ലയിൽ കനത്ത മഴ; മല്ലപ്പള്ളി ടൗൺ വെള്ളത്തിൽ മുങ്ങി

പത്തനംതിട്ട ജില്ലയിലെ കനത്ത മഴയിൽ മല്ലപ്പള്ളി ടൗൺ വെള്ളത്തിൽ മുങ്ങി. പത്തനംതിട്ട ജില്ലയിൽ കനത്ത മഴയാണ് പെയ്യുന്നത്. മണിമലയാറ്റിൽ നിന്നും വെള്ളം കുത്തിയൊഴുകുന്നു. പോരുട്ടുകാവിൽ 10 വീട്ടുകാർ കുടുങ്ങി. പുല്ലാട് – മണിമല റൂട്ടിൽ വെള്ളം കുത്തിയൊഴുകി ഗതാഗതം ഉൾപ്പെടെ തടസപ്പെട്ടു. ശക്തമായ മഴ കാരണം മല്ലപ്പള്ളി പ്രദേശത്തെ സമീപവാസികൾ ദുരിതത്തിലാണ്.(Rain Alert)
Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…
മല്ലപ്പള്ളിയെ ചുറ്റിയൊഴുക്കുന്ന മണിമലയാറിലാണ് വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നത്. മല്ലപ്പള്ളിയിലെ സ്വകാര്യ ബസ്സ്റ്റാൻഡ്, കെ എസ് ആർ ടി സി ബസ് ഗ്യാരേജ് തുടങ്ങി എല്ലായിടങ്ങളും വെള്ളത്തിൽ മുങ്ങി. മണിമലയാർ ദിശ മാറിയൊഴുകുന്ന സാഹചര്യത്തിൽ വലിയ രീതിയിലുള്ള പ്രതിസന്ധിയിലാണ് പ്രാദേശിക വാസികൾ.
മണിമലയാർ,അച്ഛൻ കോവിൽ കൈവഴികളിൽ മഴ രൂക്ഷമായ സാഹചര്യമാണ്. മണിമലയാട്ടിന്റെ തീരത്താണ് കേരളത്തിൽ ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാമ്പ് ഉള്ളത്. 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 88 കുടുംബങ്ങളെയാണ് മല്ലപ്പള്ളി താലൂക്കിൽ മാത്രം മാറ്റി പാർപ്പിച്ചത്. ഇതുവരെ 427പേരെയാണ് മല്ലപ്പള്ളി താലൂക്കിൽ മാറ്റി പാർപ്പിച്ചിരിക്കുന്നത്.
Story Highlights : heavy rainfall-in manimalayar-pattanamthitta-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here