സംസ്ഥാനത്തെ മഴക്കെടുതി; രക്ഷാ പ്രവർത്തനത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് ജല സേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെയും മഴക്കെടുതിയെയും തുടർന്നുള്ള രക്ഷാ പ്രവർത്തനത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ജല സേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാനത്ത് വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. അസ്വാഭാവിഗമായി ഉണ്ടാകുന്ന ദുരന്തത്തെപോലും നേരിടാൻ ക്രമീകരണങ്ങൾ സംസ്ഥാനത്ത് സജ്ജമായിരുന്നു. ജില്ലാ ഭരണകൂടവും സർക്കാരും ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് ജല സേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ 24 നോട് പറഞ്ഞു.
Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…
അതേസമയം സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിനെയും മഴക്കെടുതിയെയും തുടർന്നുള്ള രക്ഷാപ്രവർത്തനത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ പ്രതികരിച്ചു. ദുരന്തം അറിഞ്ഞയുടൻ രക്ഷാപ്രവർത്തനം തുടങ്ങി. എന്തെങ്കിലും പാളിച്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപവീതമാണ് സഹായമായി നൽകുക. നിലവിൽ കേരളത്തിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണ്. ആവശ്യമെങ്കിൽ കൂടുതൽ എൻഡിആർഎഫ് സംഘത്തെയും എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമായി സഹായങ്ങൾ നൽകുമെന്ന് കേന്ദ്രമന്ത്രി അമിത്ഷായും അറിയിച്ചു.
Story Highlights : roshy-agustine-about-kerala-rain-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here