മഴക്കെടുതി; പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു

മഴക്കെടുത്തിയെ തുടർന്ന് സംസ്ഥാനത്തെ പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. ഈ മാസം ഒക്ടോബർ 21ന് നടക്കുന്ന അസിസ്റ്റന്റ് എഞ്ചിനിയർ പരീക്ഷയും 23 ന് നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദ തല ഒന്നാം ഘട്ട പ്രാഥമിക പരീക്ഷയുമാണ് മാറ്റിയത്. എന്നാൽ 30 ന് നടക്കുന്ന രണ്ടാം ഘട്ട പ്രാഥമിക പരീക്ഷയക്ക് നിലവിൽ മാറ്റമില്ല.പുതുക്കിയ പരീക്ഷ തിയതികൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പ്ലസ് വൺ പരീക്ഷകളും വിവിധ സർവകലാശാല പരീക്ഷകളും മാറ്റിവെച്ചിരുന്നു പ്ലസ് വൺ പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.
Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…
എച്ച് ഡി സി പരീക്ഷ മാറ്റിയതായി സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് അറിയിച്ചിരുന്നു. മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ കേരള സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കൽ, എൻട്രൻസ് തുടങ്ങി എല്ലാ പരീക്ഷകളും മാറ്റിവച്ചു.
കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വ്യാപകമാ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് സൂചന നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിവെയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Story Highlights : kerala/psc-exams-postponed-due-to-heavy-rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here