കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ മൂന്നര വയസുകാരൻ സച്ചുവിൻറെ മൃതദേഹവും കണ്ടെത്തി

കൊക്കയാറിൽ ഉരുൾപൊട്ടലിൽ കാണാതായ മൂന്നര വയസുകാരൻ സച്ചുവിൻറെ മൃതദേഹവും കണ്ടെത്തി. കാണാതായ മൂന്നര വയസുകാരൻ സച്ചുവിൻറെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ച തെരച്ചിൽ സച്ചുവിനായി ഇന്ന് രാവിലെ മുതൽ വീണ്ടും തുടങ്ങുകയായിരുന്നു.വീട് ഇടിഞ്ഞ് കിടന്നിരുന്ന ഭാഗത്ത് നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Read Also : ശാസ്ത്രലോകത്തിന് കൗതുകമായി ഫാൽഗെകൾ; ചുവന്ന നിറത്തിൽ പടർന്ന് പിടിച്ച അത്ഭുതം…
പോസ്റ്റുമോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഉരുൾപൊട്ടലിൽ മരിച്ച ഒരു കുടുംബത്തിലെ അഞ്ചുപേരടക്കം ആറുപേരുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. ബന്ധുവിന്റെ വിവാഹത്തിന് എത്തിയ ഫൗസിയ മക്കളായ അമീൻ (10) അംന (7) സഹോദരന്റെ മക്കളായ അഫ്‌സാന, അഫിയാന, ചിറയിൽ ഷാജി എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കിട്ടിയത്.
ഇന്ന് പതിനൊന്ന് മണിയോടെയാണ് സച്ചുവിൻറെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇതിന് പിന്നാലെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. കൊക്കയാറിലെ ഉരുൾപൊട്ടലിൽ കാണാതായ മുഴുവൻ പേരുടെയും മൃതദേഹം ഇതോടെ കണ്ടെത്തി. ഇനി കണ്ടെത്താനുള്ളത് കൊക്കയാർ പഞ്ചായത്തിന് സമീപം ഒഴിക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയെയാണ്.
Story Highlights : sachu-shahul-dead-body-found-in-kokkayar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here