Advertisement

ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

October 18, 2021
Google News 1 minute Read
yuvraj singh arrested

ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ഹരിയാന പൊലീസിന്റേതാണ് നടപടി. സഹ താരത്തിനെതിരെ ജാതീയമായ പരാമർശങ്ങൾ നടത്തിയെന്ന ആരോപണത്തിലാണ് അറസ്റ്റ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഹൈക്കോടതി നിർദ്ദേശം അനുസരിച്ച് വിട്ടയച്ചതായി ഹരിയാന പൊലീസ് അറിയിച്ചു. ( yuvraj singh arrested )

ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിനെതിരെ ജാതീയ അതിക്ഷേപം നടത്തിയ കേസിലായിരുന്നു അറസ്റ്റ്. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്ന താരത്തിന്റെ പരാമർശം. എന്നാൽ പരാമർശങ്ങൾ മനഃപൂർവമല്ലെന്ന് പറഞ്ഞ് യുവരാജ് സിംഗ് മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയിരുന്നു.

ഹരിയാന സ്വദേശിയായ ദളിത് ആക്ടിവിസ്റ്റ് രജത് കൽസന്റെ പരാതിയിലാണ് യുവരാജ് സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എസ്.സി/എസ്.ടി വിഭാഗത്തിനെതിരായ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

Read Also : സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ പ്രധാന സ്ക്വാഡിൽ ഉൾപ്പെടുത്തണം: യുവരാജ് സിംഗ്

യുവരാജ് സിംഗിന് അർഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ താൻ നിയമപരമായി പോരാടുമെന്ന് രജത് വ്യക്തമാക്കി.

Story Highlights : yuvraj singh arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here