Advertisement

സ്കോട്ട്‌ലൻഡ് താരങ്ങളുടെ വിജയാഘോഷം; വാർത്താസമ്മേളനം നിർത്തിവച്ച് ബംഗ്ലാദേശ് ക്യാപ്റ്റൻ: വിഡിയോ

October 19, 2021
Google News 3 minutes Read
Scotland Celebration Bangladesh Mahmudullah

സ്കോട്ട്ലൻഡ് താരങ്ങളുടെ വിജയാഘോഷത്തെ തുടർന്ന് വാർത്താസമ്മേളനം നിർത്തിവച്ച് ബംഗ്ലാദേശ് ക്യാപ്റ്റൻ മഹ്മൂദുള്ള. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെ അട്ടിമറിച്ചതിനു പിന്നാലെ സ്കോട്ട്‌ലൻഡ് താരങ്ങൾ നടത്തിയ വിജയാഘോഷമാണ് മഹ്മൂദുള്ളയുടെ വാർത്താസമ്മേളനം തടസ്സപ്പെടുത്തിയത്. സ്കോട്ട്ലൻഡ് ക്രിക്കറ്റ് ബോർഡ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ സംഭവത്തിൻ്റെ വിഡിയോ പുറത്തുവിട്ടു. (Scotland Celebration Bangladesh Mahmudullah)

ഡ്രസിംഗ് റൂമിൽ വച്ച് ഉച്ചത്തിൽ ദേശീയഗാനം പാടിയാണ് ബംഗ്ലാദേശിനെതിരായ ജയം സ്കോട്ട്‌ലൻഡ് ടീം ആഘോഷിച്ചത്. എന്നാൽ, ബംഗ്ലാദേശ് ക്യാപ്റ്റൻ്റെ വാർത്താസമ്മേളനത്തിനിടെ ഈ പാട്ട് ഉയർന്നുകേട്ടു. ഇതോടെ വാർത്താസമ്മേളനം തടസ്സപ്പെടുകയും മഹ്മൂദുള്ള താത്കാലികമായി വാർത്താസമ്മേളനം നിർത്തിവെക്കുകയും ചെയ്തു. ആഘോഷം അവസാനിച്ചതിനു ശേഷമാണ് അദ്ദേഹം വാർത്താസമ്മേളനം തുടർന്നത്.

Read Also : രാഹുലിനും കിഷനും ഫിഫ്റ്റി; ഇന്ത്യക്ക് തകർപ്പൻ ജയം

യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെ ആറ് റൺസിനാണ് സ്കോട്ട്ലൻഡ് തോൽപിച്ചത്. 141 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 20 ഓവറിൽ ഏഴ് വിക്കറ്റിന് 134 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. സ്‌കോട്ട്ലൻഡിനു വേണ്ടി ബ്രാഡ്‌ലി വീൽസ് മൂന്നും ക്രിസ് ഗ്രീവ്‌സ് രണ്ട് വിക്കറ്റും നേടി. വൻ താരനിരയുമായി എത്തിയ ബംഗ്ലാദേശിന് 141 റൺസ് ലക്ഷ്യം നൽകിയ സ്‌കോട്‌ലൻഡ് എതിരാളികളെ 7 വിക്കറ്റ് നഷ്ടത്തിൽ 134 റൺസിന് വീഴ്ത്തുകയായിരുന്നു. സ്‌കോട്‌ലൻഡിന് വേണ്ടി ബാറ്റിംഗിൽ തിളങ്ങിയ ക്രിസ് ഗ്രീവ്സ് ബൗളിംഗിലും രണ്ട് വിക്കറ്റ് നേടി.

ഇന്നലെ നടന്ന യോഗ്യതാ മത്സരത്തിൽ നമീബിയക്കെതിരെ ശ്രീലങ്ക അനായാസ ജയ കുറിച്ചു. നമീബിയയെ 96 റൺസിനു പുറത്താക്കിയ ശ്രീലങ്ക 13.3 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കണ്ടു. നമീബിയയുടെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മഹീഷ് തീക്ഷണയാണ് കളിയിലെ താരം. ഭാനുക രാജപക്സെ (42 നോട്ടൗട്ട്), അവിഷ്ക ഫെർണാണ്ടോ (30 നോട്ടൗട്ട്) എന്നിവർ ചേർന്നാണ് ശ്രീലങ്കയെ വിജയിച്ചത്. ജയത്തോടെ ശ്രീലങ്ക ഗ്രൂപ്പ് എയിൽ അയർലൻഡിനെ മറികടന്ന് ഒന്നാമതെത്തി.

ആവേശം നിറഞ്ഞ സന്നാഹമത്സരത്തിൽ ഓസ്ട്രേലിയ ന്യൂസീലൻഡിനെ കീഴടക്കി. അവസാന ഓവർ വരെ നീണ്ടുനിന്ന മത്സരത്തിൽ 3 വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 7 വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തപ്പോൾ ഒരു പന്ത് ബാക്കി നിൽക്കെ 7 വിക്കറ്റ് നഷ്ടപ്പെടുത്തി ഓസ്ട്രേലിയ വിജയം തൊടുകയായിരുന്നു.

Story Highlights : Scotland Celebration Bangladesh Captain Mahmudullah Pause Press Meet

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here