Advertisement

വളർത്തുനായയെ മനപൂർവം വാഹനമിടിച്ച് കൊന്നുവെന്ന് പരാതി

October 20, 2021
Google News 1 minute Read
dog killed autorickshaw driver

വളർത്തുനായയെ മനപൂർവം വാഹനമിടിച്ച് കൊന്നുവെന്ന് പരാതി. കോഴിക്കോട് പറയഞ്ചേരിയിലാണ് നായയെ ഓട്ടോ ഇടിച്ച് കൊന്നത്. നായയെ ഓട്ടോ ഇടിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഓട്ടോ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഈ മാസം 13ആം തീയതിയായിരുന്നു സംഭവം. കോഴിക്കോട് നഗരത്തിനടുത്തുള്ള പറയഞ്ചേരി എന്ന സ്ഥലത്തെ ബസ് സ്റ്റോപ്പിനു പിന്നിലുള്ള വഴിയിൽ വച്ച് രാവിലെ 9.20ഓടെയാണ് ഓട്ടോറിക്ഷ നായയെ ഇടിച്ചത്. 9.45ഓടെ നായ ചത്തു. ഓട്ടോറിക്ഷ നായയെ ഇടിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഏഴ് വർഷത്തോളമായി ഈ മേഖലയിലെ മൂന്നോ നാലോ കുടുംബങ്ങൾ ചേർന്ന് വളർത്തുന്ന നായയാണിത്. മൃഗ സ്നേഹികൾ അടക്കമുള്ളവർ ഓട്ടോ ഡ്രൈവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.

Story Highlights : dog was deliberately killed by a autorickshaw driver

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here