Advertisement

“ആ പുരസ്‌കാരം എനിക്ക് വേണ്ട”; ഓൾഡി ഓഫ് ദി ഇയർ പുരസ്‌കാരം നിരസിച്ച് എലിസബത്ത് രാഞ്ജി

October 20, 2021
Google News 1 minute Read

ഓൾഡി ഓഫ് ദി ഇയർ പുരസ്കാരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? പ്രശസ്ത ബ്രിട്ടീഷ് മാഗസിൻ, ആ വർഷത്തെ ഏറ്റവും പ്രായം ചെന്ന ആൾക്ക് സമ്മാനിക്കുന്ന പുരസ്‌കാരം ആണ് ഓൾഡി ഓഫ് ദി ഇയർ പുരസ്‌കാരം. ഇത്തവണ ഈ പുരസ്‍കാരത്തിനായി മാഗസിൻ അധികൃതർ തെരഞ്ഞെടുത്തിരിക്കുന്നത് ആരെയാണെന്നറിയാമോ? തൊണ്ണൂറ്റിയഞ്ചുകാരി എലിസബത്ത് രാഞ്ജിയെയാണ്. എന്നാൽ ഈ പുരസ്‌കാരം ബഹുമാനപൂർവ്വം നിരസിച്ചിരിക്കുകയാണ് രാഞ്ജി.

എലിസബത്ത് രാഞ്ജി പുരസ്‌കാരം നിരസിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ബ്രിട്ടണിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഭരണാധികാരിയാണ് എലിസബത്ത് രാഞ്ജി. എങ്കിലും ഓൾഡി ഓഫ് ദി ഇയർ പുരസ്‌കാരം സ്വീകരിക്കാൻ രാഞ്ജി തയ്യാറായില്ല. പുരസ്‌കാരം സ്വന്തമാക്കാനുള്ള മാനദണ്ഡം താൻ കടന്നിട്ടില്ലെന്നും ഒരാൾക്ക് അവനവന്റെ ഉള്ളിൽ തോന്നുന്നതാണ് യഥാർത്ഥ പ്രായം എന്നും അതുകൊണ്ട് ഈ പുരസ്‌കാരം അർഹിക്കപ്പെട്ടവരുടെ കയ്യിൽ എത്തട്ടെ എന്നും രാഞ്ജി ആശംസിച്ചു.

2011 ൽ എലിസബത്ത് രാഞ്ജിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ ഈ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. 90 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രായം. ഈ കഴിഞ്ഞ ഏപ്രിലിലാണ് അദ്ദേഹം മരണപ്പെട്ടത്. രാഞ്ജിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ലെയിങ് ബേക്കറാണ് പുരസ്‌കാരം തിരസ്കരിച്ച വിവരം മാഗസിൻ അധികൃതരെ അറിയിച്ചത്. രാഞ്ജി പുരസ്‌കാരം നിരസിച്ചതോടെ ഫ്രഞ്ച് അമേരിക്കൻ അഭിനേത്രിയും നർത്തകിയുമായ ലെസ്ലി കാരണിൻ ആണ് പുരസ്‌കാരം സ്വന്തമാക്കുന്നത്. തന്റെ തൊണ്ണൂറാം വയസ്സിലാണ് ലെസ്ലി ഈ പുരസ്‌കാരത്തിന് അർഹയാകുന്നത്.

Read Also : ലോകരാജ്യങ്ങളുടെ പാസ്പോർട്ട് പവർ; ഇന്ത്യയുടെ സ്ഥാനം പിന്നെയും പിറകോട്ട്…

തന്റെ തൊണ്ണൂറ്റിയഞ്ചുകാരിയായ രാഞ്ജി ഇപ്പോഴും രാജകീയ ചുമതലകളുടെ തിരക്കിലാണ്. ഈ കഴിഞ്ഞ ചൊവാഴ്ച നയതന്ത്രജ്ഞർക്കൊപ്പം പരിപാടികൾ സംഘടിപ്പിക്കുകയും ആഗോള ബിസിനസ്സ് നേതാക്കൾക്കായി വിൻഡ്സർ കോട്ടയിൽ സ്വീകരണം നൽകുകയും ചെയ്തു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here