Advertisement

ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായ്ക്ക് ജനകീയ സമിതിയുടെ രാഷ്ട്ര സേവാ പുരസ്‌കാരം സമ്മാനിച്ചു

January 8, 2025
Google News 3 minutes Read
Baselios Marthomma Mathews Third Catholica Bava pRashtra Seva Puraskar

സ്വതന്ത്ര ആശയ വിനിമയ സംഘടനയായ ജനകീയ സമിതിയുടെ സ്ഥാപകന്‍ കെ.ഇ.മാമ്മന്‍ സ്മാരക രാഷ്ട്ര സേവാ പുരസ്‌കാരം മലങ്കര ഓര്‍ത്തഡോക്‌സ് സഭാപരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവായ്ക്ക് നല്‍കി. ജനകീയ സമിതി മാദ്ധ്യമ പുരസ്‌കാരം മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍ എം.ജി.രാധാകൃഷ്ണനും പ്രവാസി പുരസ്‌കാരം ജീവകാരുണ്യ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.ഉമ്മന്‍ പി.ഏബ്രഹാമിനും നല്‍കി. (Baselios Marthomma Mathews Third Catholica Bava pRashtra Seva Puraskar )

ജനകീയ സമിതിയുടെ മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കോട്ടയം ഡി സി ബുക്‌സ് ആഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ 25000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാര്‍ഡുകള്‍ ഗോവ ഗവര്‍ണര്‍ ഡോ. പി. എസ്.ശ്രീധരന്‍ പിള്ള സമ്മാനിച്ചു.

Read Also: ടോണിയുടെ കവിതയില്‍ കവിത്വമുണ്ടോ? അതോ ജിജിത്വം മാത്രമോ? ‘ജിജി’ ഫേസ്ബുക്കില്‍ വൈറല്‍


ജനകീയ സമിതി സംസ്ഥാന ചെയര്‍മാന്‍ ഡോ.എന്‍.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ സമിതി ഡയറക്ടര്‍ ഡോ അശോക് അലക്‌സ് ദര്‍ശന രേഖാ സമര്‍പ്പണവും വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി ബ്രഹ്മശ്രീ പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ മുഖ്യ പ്രഭാഷണവും നടത്തി.പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി. പി. ജയചന്ദ്രന്‍ പ്രശസ്തി പത്ര പാരായണം നിര്‍വഹിച്ചു. അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് തഴക്കര അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി.ജനറല്‍ സെക്രട്ടറി അനി വര്‍ഗീസ്, സംസ്ഥാന ഭാരവാഹികളായ എന്‍.വി.പ്രദീപ് കുമാര്‍, ഡോ. ജോണ്‍സണ്‍ വി ഇടിക്കുള , ജോര്‍ജ്ജ് വെങ്ങാഴിയില്‍ എന്നിവര്‍ പ്രസംഗിച്ചു.

Story Highlights : Baselios Marthomma Mathews Third Catholica Bava pRashtra Seva Puraskar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here