അങ്കമാലിയിൽ പിസ്റ്റളുമായി രണ്ട് പേർ പിടിയിൽ

അങ്കമാലിയിൽ പിസ്റ്റളുമായി രണ്ട് പേർ പിടിയിൽ. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ ബുർഹാൻ അഹ്മദ്, ഗോവിന്ദ് കുമാർ എന്നിവരാണ് പിടിയിലായത്. കരകുറ്റിയി ആശുപത്രിയിലെ ഹോസ്റ്റൽ നിർമാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാണ് ബുർഹാൻ. വെടിമരുന്ന് നിറച്ച് ഉപയോഗിക്കുന്ന പഴയ പിസ്റ്റളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. പ്രതികളിൽ നിന്ന് കത്തിയും വയർ കട്ടറും പൊലീസ് പിടിച്ചെടുത്തു.
കരാറുകാരൻ 48,000 രൂപയോളം നൽകാനുണ്ടെന്ന് ബുർഹാൻ പറയുന്നു. ഇത് വാങ്ങിയെടുക്കുന്നതിനാണ് സുഹൃത്തായ ഗോവിന്ദിനെ തോക്കുമായി ഉത്തർപ്രദേശിൽ നിന്ന് താൻ വിളിച്ചുവരുത്തിയതെന്നും ബുർഹാൻ പറഞ്ഞു. റൂറൽ പൊലീസ് മേധാവി കാർത്തികിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. ഗോവിന്ദ് കുമാർ തോക്ക് ഉത്തർപ്രദേശിൽ നിന്ന് വിലകൊടുത്ത് വാങ്ങിയതാണെന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights : 2 arrested with pistol in angamaly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here