റോഡ് നിർമ്മാണം പൂര്‍ത്തിയാക്കിയില്ല; കരാറുകാരനെ പുറത്താക്കി പൊതുമരാമത്ത് വകുപ്പ്

റോഡ് നിർമ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാത്തതിന് കരാറുകാരനെ പുറത്താക്കി. കാസര്‍കോട് എം ഡി കണ്‍സ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പിന്റെ നടപടി. പേരാമ്പ്ര-താന്നിക്കണ്ടി ചക്കിട്ടപാറ റോഡിന്റെ നിര്‍മാണത്തില്‍ അലംഭാവം കാണിച്ചതിനെ തുടര്‍ന്നാണ് പുറത്താക്കിയത്.
2020 മേയ് 29ന് ആരംഭിച്ച നിര്‍മ്മാണം ഒന്‍പത് മാസം കൊണ്ട് പൂര്‍ത്തീകരിക്കാനായിരുന്നു കരാര്‍. 10 കോടി രൂപ പദ്ധതിക്കായി അനുവദിക്കുകയും ചെയ്തു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിക്കുകയും സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പുരോഗതി ഉണ്ടായില്ല. പതിനാറ് മാസം കൊണ്ട് പത്ത് ശതമാനത്തില്‍ താഴെ പണി മാത്രമാണ് പൂര്‍ത്തീകരിച്ചത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here