അഫ്ഗാൻ വനിതാ വോളിബോൾ താരത്തെ കഴുത്തറുത്ത് കൊന്ന് താലിബാൻ

അഫ്ഗാനിസ്ഥാൻ ദേശീയ ജൂനിയർ വനിതാ വോളിബോൾ ടീം അംഗത്തെ കഴുത്തറുത്ത് കൊന്ന് താലിബാൻ. മെഹ്ജബിൻ ഹക്കിമി എന്ന വോളിബോൾ താരത്തെയാണ് കൊലപ്പെടുത്തിയത്. ഒളിവിലായിരുന്ന ഹക്കിമിയെ താലിബാൻ പിടികൂടി കഴുത്തറുത്ത് കൊന്നെന്നാണ് വിവരം.
ഈ മാസം ആദ്യമാണ് കൊലപാതകം നടന്നത്. ഹക്കിമിയെ കൊലപ്പെടുത്തിയ വിവരം പരിശീലകയാണ് വെളിപ്പെടുത്തിയത്. സംഭവം പുറത്തുപറയരുതെന്ന് കുടുംബാംഗങ്ങൾക്ക് ഭീഷണിയുണ്ടായിരുന്നു. ഇതേ തുടർന്ന് കുടുംബാംഗങ്ങൾ ആരും വിവരം പുറത്തുപറയാൻ തയ്യാറായില്ല. ഇതിനിടെ ദിവസങ്ങൾക്ക് മുൻപ് ഹക്കിമിയുടെ ഛേദിച്ച ശിരസിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു
അഫ്ഗാനിസ്ഥാനിലെ വോളിബോൾ ടീം അംഗങ്ങളിൽ ഭൂരിഭാഗം പേർക്കും താലിബാൻ അധികാരത്തിൽ എത്തുന്നതിന് മുൻപ് രാജ്യം വിടാൻ സാധിച്ചിരുന്നില്ല. താലിബാൻ ഭരണം ഏറ്റെടുത്തതോടെ താരങ്ങൾ ഒളിവിൽ പോകുകയായിരുന്നു.
Story Highlights : Taliban behead junior volleyball player
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here