തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം
തിരുവനന്തപുരം നഗരസഭയിലെ നികുതി ക്രമക്കേടിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ. നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ കൗൺസിലർമാർ രംഗത്തെത്തി. തുടർന്ന് മേയറുടെ ചേംബറിന് മുന്നിൽ മുദ്രവാക്യവുമായി ബിജെപി- കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ കിടന്നു പ്രതിഷേധിച്ചു. നികുതിപ്പണം കൊള്ളയടിച്ചവരെ ഭരണകൂടം പിന്തുണക്കുകയാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.
Read Also : എൺപത്തിമൂന്നാം വയസിൽ ബ്ലാക്ക് ബെൽറ്റ്, പഠിച്ച് തുടങ്ങിയത് റിട്ടയർമെന്റിന് ശേഷം; മുത്തശ്ശി കിടിലൻ ആണെന്ന് സോഷ്യൽ മീഡിയ..
മേയർ വരുന്ന വഴിയിയിൽ കിടന്ന് പ്രതിഷേധിച്ച കൗൺസിലർമാരെ പൊലീസ് ബലം പ്രയോഗിച്ച നീക്കി .നഗരസഭാ ഹാളിന് പുറത്ത് കോൺഗ്രസ് കൗൺസിലർമാരും പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് കൗൺസിൽ യോഗം അവസാനിപ്പിച്ചു. യോഗം വിജയകരമായിരുന്നുവെന്നും മുഴുവൻ അജണ്ടകളും പാസ്സാക്കിയതായും മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു.
വഴിയിൽ കിടന്ന ബിജെപി കൗൺസിലർമാരെ പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. ബിജെപി കൗൺസിലർമാർ കൗൺസിൽ ഹാളിൽ മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധിച്ചത്. കഴിഞ്ഞ 24 ദിവസമായി നഗരസഭയ്ക്കുള്ളിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധസമരം തുടർന്ന് വരികയാണ്. മൂന്ന് ദിവസമായി ബിജെപി കൗൺസിലർമാർ നിരാഹാരസമരത്തിലാണ്.
Story Highlights : trivandrum-corparation-protest-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here