രണ്ടാം ഡോസ് വാക്സിനേഷൻ വേഗത്തിലാക്കാൻ നിർദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്തെ രണ്ടാം ഡോസ് വാക്സിനേഷൻ വേഗത്തിലാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് നിർദേശം നൽകിയത്. കഴിഞ്ഞ വ്യഴാഴ്ചയാണ് രാജ്യത്ത് വാക്സിനേഷൻ 100 കോടി പിന്നിട്ടത്. ചരിത്രനേട്ടം നേടിയത് 279 ദിവസം കൊണ്ടാണ്.
Read Also : ഇന്ത്യയോട് ചോദ്യങ്ങൾ ഉന്നയിച്ചവർക്കുള്ള മറുപടിയാണ് 100 കോടി വാക്സിനേഷൻ; ഒരു ഫർമാ ഹബ്ബായി ലോകരാജ്യങ്ങൾ പരിഗണിച്ചു: പ്രധാനമന്ത്രി
100 കോടി വാക്സിനേഷനെന്ന നേട്ടത്തിന് പിന്നാലെ രണ്ടാമത്തെ ഡോസ് കവറേജിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം എട്ടു സംസ്ഥാനങ്ങള്‍ ആറു കോടിയിലധികം ഡോസ് വാക്സിനുകള്‍ നല്‍കിക്കഴിഞ്ഞു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത്, മധ്യപ്രദേശ്, ബിഹാര്‍, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് വാക്സിനേഷനില്‍ മുന്നില്‍. ജനുവരി 16നാണ് ഇന്ത്യയില്‍ കൊവിഡ് വാക്സിന് കുത്തിവെപ്പ് ആരംഭിച്ചത്.
Story Highlights : 2nd dose vaccination india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here