Advertisement

ട്വന്റി-20 ലോകകപ്പിൽ ആദ്യ ജയം ഓസ്‌ട്രേലിയയ്ക്ക്; ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു

October 23, 2021
Google News 2 minutes Read

ട്വന്റി-20 ലോകകപ്പിൽ ആദ്യ ജയം ഓസ്‌ട്രേലിയയ്ക്ക്. ദക്ഷിണാഫ്രിക്കയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം മൂന്നു പന്തും അഞ്ച് വിക്കറ്റും ബാക്കി നിര്‍ത്തി ഓസ്ട്രേലിയ മറികടന്നു. ആറാം വിക്കറ്റില്‍ 38 റണ്‍സ് കൂട്ടിച്ചേര്‍ത്ത മാര്‍ക്കസ് സ്റ്റോയ്നിസും മാത്യു വെയ്ഡ‍ും ചേര്‍ന്നാണ് വിജയത്തിലെത്തിച്ചത്. 35 റണ്‍സെടുത്ത സ്റ്റീവ് സ്മിത്താണ് ഓസീസിന്‍റെ ടോപ് സ്കോറര്‍.

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസീസ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. സ്കോര്‍ ബോര്‍ഡില്‍ 20 റണ്‍സെത്തിയപ്പോഴേക്കും ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും(0) ഡേവിഡ് വാര്‍ണറും(14) മടങ്ങി . ശേഷം മിച്ചല്‍ മാര്‍ഷുമൊത്ത് സ്റ്റീവ് സ്മിത്ത് ഓസീസിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും മാര്‍ഷിനെ(11) മടക്കി കേശവ് മഹാരാജ് ഓസീസിനെ പ്രതിരോധത്തിലാക്കി . എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്മിത്തും ഗ്ലെന്‍ മാക്സ്‌വെല്ലും ചേര്‍ന്ന് ഓസീസിനെ ട്രാക്കിലാക്കി. പതിനഞ്ചാം ഓവറില്‍ 34 പന്തില്‍ 35 റണ്‍സെടുത്ത സ്മിത്തിനെ നോര്‍ട്യയുടെ പന്തില്‍ എയ്ഡന്‍ മാര്‍ക്രം പറന്നു പിടിച്ചതോടെ ദക്ഷിണാഫ്രിക്കക്ക് വീണ്ടും പ്രതീക്ഷയായി. തൊട്ടടുത്ത ഓവറില്‍ മാക്സ്‌വെല്ലിനെ(18) തബ്രൈസ് ഷംസി ക്ലീന്‍ ബൗള്‍ഡാക്കി. ദക്ഷിണാഫ്രിക്കക്കായി നോര്‍ട്യ രണ്ടു വിക്കറ്റെടുത്തു.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 9 വിക്കറ്റിന് 118 റണ്‍സ് എന്ന നിലയില്‍ ഓസീസ് വീഴ്ത്തി . എയ്‌ഡന്‍ മാര്‍ക്രം ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ജോഷ് ഹേസല്‍വുഡ് ആദം സാംപ മിച്ചല്‍ സ്റ്റാര്‍ക്ക്എ ന്നിവരുടെ ബൗളിംഗാണ് ഓസീസിനെ തുണച്ചത്.

Read Also : ടി20 ലോകകപ്പ്; രണ്ടാം മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തെരഞ്ഞെടുത്തു

രണ്ടാം ഓവറില്‍ നായകന്‍ തെംബ ബവൂമയെ(12) മാക്‌സ്‌വെല്‍ ബൗള്‍ഡാക്കി. റാസ്സി വാന്‍ ഡര്‍ ഡസ്സന്‍(2), ക്വിന്‍റണ്‍ ഡി കോക്ക്(7) ,ഹെന്‍‌റിച്ച് ക്ലാസനെ(13) കമ്മിന്‍സും 14-ാം ഓവറില്‍ ഡേവിഡ് മില്ലറിനെയും(16), ഡ്വെയ്ന്‍ പ്രിട്ടോറിയൂസിനേയും(1) സാംപയും മടക്കി. എയ്ഡന്‍ മാര്‍ക്രം(40) പ്രതിരോധം തീർത്തെങ്കിലും ടീം സ്‌കോര്‍ 100 കടക്കും മുമ്പ് 18-ാം ഓവറിലെ ആദ്യ പന്തില്‍ സ്റ്റാര്‍ക്ക് മടക്കി.118/9 എന്ന സ്‌കോറില്‍ ദക്ഷിണാഫ്രിക്ക ഒതുങ്ങി.

Story Highlights : T-20 Australia defeated South Africa by five wickets

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here