Advertisement

പോൾ വാക്കറുടെ മകളുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്നത് വിൻഡീസൽ; വിഡിയോ ഏറ്റെടുത്ത് ആരാധകർ

October 23, 2021
Google News 5 minutes Read
Vin Diesel paul walker daughter wedding

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് താരം പോൾ വാക്കറുടെ മകൾ മെഡോ വാക്കറുടെ വിവാഹത്തിന് അച്ഛന്റെ സ്ഥാനത്ത് നിന്നത് വിൻഡീസൽ. മെഡോയുടെ ഗോഡ്ഫാദർ കൂടിയാണ് വിൻഡീസൽ. വിവാഹ വേദിയിലേക്ക് വിൻ ഡീസലിന്റെ കൈപിടിച്ചെത്തുന്ന മെഡോയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ( Vin Diesel paul walker daughter wedding )

കടൽ തീരത്ത് നടന്ന വിവാഹചടങ്ങിന്റെ വിഡിയോ മെഡോ തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ‘ഞങ്ങൾ വിവാഹിതരായി’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചിത്രങ്ങളിൽ പോൾ വാക്കർ ബ്രയാൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. വിൻ ഡീസൽ ഡൊമിനിക്കായും വേഷമിട്ടു. മെഡോയ്ക്ക് 15 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് പോൾ വാക്കർ തന്റെ 40-ാം വയസിൽ കാർ അപകടത്തിൽ മരിക്കുന്നത്.

Read Also : ‘സ്ക്വിഡ് ഗെയിമു’മായി ഇന്ത്യൻ ക്രിക്കറ്റ് ടീം; വിജയിച്ചത് ഷമിയും രോഹിതും മാത്രം: വിഡിയോ

വിൻ ഡീസലും കുടുംബവും പോൾ വാക്കറുടെ കുടുംബവുമായി ഏറെ അടുപ്പം പുലർത്തിയിരുന്നു.

Story Highlights : Vin Diesel paul walker daughter wedding

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here