Advertisement

ഡൽഹിയിൽ ആറു വയസുകാരിയെ പീഡിപ്പിച്ച കേസ് : പ്രതി പിടിയിൽ

October 24, 2021
Google News 1 minute Read
delhi 6 year old rape culprit arrested

ഡൽഹിയിൽ ആറ് വയസ് മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. ഹരിയാനയിലെ റോത്തക്കിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യത്തിൽ നിന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

ഇന്നലെ വൈകീട്ടോടെയാണ് ഡൽഹിയെ നടുക്കി വീണ്ടും ക്രൂരപീഡനമെന്ന വാർത്ത പുറത്തുവന്നത്. ഡൽഹിയിലെ രഞ്ജിത് നഗറിലാണ് പീഡനം നടന്നത്. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിനെ കാണാതാവുകയായിരുന്നു. മുറിവേറ്റ നിലയിലാണ് കുഞ്ഞ് തിരിച്ചെത്തിയത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടു എന്ന കാര്യം വീട്ടുകാർ അറിയുന്നത്. ദിവസവേതന തൊഴിലാളിയാണ് കുഞ്ഞിന്റെ പിതാവ്. പെൺകുട്ടി നിലവിൽ രാം മനോഹർ ലോഹിയ ആശുപത്രിയിൽ ചികിത്സയിലാണ്.

തുടർന്ന് കുഞ്ഞിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. ശക്തമായ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ഡൽഹി വനിതാ കമ്മീഷനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.

Read Also : ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി; മോൻസൺ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസിൽ ഫോറൻസിക് പരിശോധന

ഡൽഹി കോത്‌ലാ മുബാറക്പൂരിൽ 15 കാരിയായ പെൺകുട്ടി പീഡനത്തിനിരയായെന്ന വാർത്ത പുറത്ത് വന്ന ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും മറ്റൊരു പീഡന വാർത്ത പുറത്ത് വരുന്നത്.

Story Highlights : delhi 6 year old rape culprit arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here