ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി; മോൻസൺ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസിൽ ഫോറൻസിക് പരിശോധന

തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മോൻസൺ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസിൽ ഫോറൻസിക് പരിശോധന. പരാതിക്കാരിയെ ഗസ്റ്റ് ഹൗസിൽ തെളിവെടുപ്പിനെത്തിച്ചു. മോൻസൺ മാവുങ്കലിന്റെ ഗസ്റ്റ് ഹൗസിലും വീട്ടിലുമായാണ് തെളിവെടുപ്പ് നടത്തുന്നത്.
മോൻസൺ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിൽവച്ച് 2019 ലാണ് പീഡനം നടന്നത്.
മോൻസനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്നാണ് പെൺകുട്ടിയുടെ അമ്മ മൊഴി നൽകിയിരിയിരുന്നു.
Read Also : റോക്കറ്റ് വിക്ഷേപണത്തിനുള്ള രാസപദാർത്ഥം; വ്യാജ രേഖ ചമച്ചതിൽ മോൻസൺ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
ഇതിനിടെ ഡിആർഡിഒ വ്യാജരേഖ കേസിൽ മോൻസൺ മാവുങ്കലിന്റെഅറസ്റ്റ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി . റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാർത്ഥം തന്റെ പക്കൽ വിൽപനക്കായി ഉണ്ടെന്ന് തെളിയിക്കാൻ വ്യാജ രേഖ ചമച്ചതിനാണ് കേസ്. ഡിആർഡിഒയിലെ ശാസ്ത്രജ്ഞൻ നൽകിയെന്ന രീതിയിലാണ് മോൻസൺ രേഖ ഉണ്ടാക്കിയതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
Story Highlights : Forensic investigation at Monson mavunkal’s guest house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here