പുരാവസ്തു തട്ടിപ്പ്; സ്വർണം വാങ്ങി നൽകിയെന്ന അവകാശവാദം തെറ്റ്: മോൺസണിനെതിരെ അനിത പുല്ലയിൽ

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ അനിത പുല്ലയിൽ. സഹോദരിയുടെ വിവാഹത്തിന് 18 ലക്ഷം രൂപയുടെ സ്വർണം വാങ്ങി നൽകിയെന്ന അവകാശ വാദം തെറ്റാണെന്ന് അനിത പുല്ലയിൽ പ്രതികരിച്ചു. ആരോപണം തെളിയിക്കേണ്ടത് മോൻസണിന്റെ ഉത്തരവാദിത്തമാണെന്ന് അനിത പുല്ലയിൽ പറഞ്ഞു.
സ്വർണം വാങ്ങി നൽകിയത് ഏത് കടയിൽ നിന്നാണെന്ന് പറയണമന്നും പണം നൽകിയത് കാശായണോ ബാങ്ക് വഴിയാണോ എന്ന് വ്യക്തമാക്കണമെന്നും അനിത പുല്ലയിൽ ആവശ്യപ്പെട്ടു. ആരോപണത്തിൽ അന്വേഷണം വരട്ടെയെന്നും അനിത പുല്ലയിൽ കൂട്ടിച്ചേർത്തു.
അതേസമയം പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്. മൂന്ന് ദിവസത്തേക്കാണ് മോന്‍സണെ കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 27 ന് വൈകിട്ട് മൂന്ന് മണിവരെ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം.
Read Also : പുരാവസ്തു തട്ടിപ്പ് കേസ്; മോന്‍സണ്‍ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
ഇതിനിടെ ബീറ്റ് ബോക്സ് വച്ചതിലും, മ്യൂസിയം സന്ദര്‍ശിച്ചതിലും ലോക്നാഥ് ബെഹ്റയുടെ മൊഴി ഇന്ന് രേഖപ്പെടുത്തി. ട്രാഫിക് ഐജി ലക്ഷ്മണില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. ലക്ഷ്മണും മോന്‍സനും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ലക്ഷ്മണ്‍ മോന്‍സണിന്റെ മകളുടെ വിവാഹ നിശ്ചയത്തിനും പങ്കെടുത്തിരുന്നു. നേരത്തെ വിഷയത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് തിടുക്കപ്പെട്ടുള്ള നടപടി.
Read Also : മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ ലോക്‌നാഥ് ബെഹ്റയുടെ മൊഴി രേഖപ്പെടുത്തി
Story Highlights : Anitha pullayil on monson mavunkal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here