തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രനെതിരെ പരാമർശവുമായി കോൺഗ്രസ് എം.പി കെ മുരളീധരൻ

തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ പരാമർശവുമായി കോൺഗ്രസ് എംപി കെ മുരളീധരൻ. മേയർക്ക് സൗന്ദര്യം ഉണ്ടെങ്കിലും വായിൽ നിന്നും വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടാണെന്ന് മുരളീധരൻ പറഞ്ഞു. കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോൺഗ്രസിൻറെ സമരത്തിലായിരുന്നു മുരളീധരൻറെ വാക്കുകൾ.
കെ മുരളീധരൻ എം.പിയുടെ വാക്കുകൾ:
” കാണാൻ നല്ല സൗന്ദര്യം ഒക്കെയുണ്ട് ശരിയാ… പക്ഷെ വായിൽ നിന്നും വരുന്നത് കൊടുങ്ങല്ലൂർ ഭരണിപാട്ടിനേക്കാൾ ഭയാനകമായ വർത്തമാനങ്ങളാണ്. ഇതൊക്കെ ഇന്നലെ പെയത മഴയത്ത് മാത്രം കിളിർത്തതാണ്. മഴ കഴിയുമ്പോഴേക്കും അത് തീരും. ഇത്തരത്തിൽ നിരവധി പേരെ കണ്ടിട്ടുള്ള നഗരസഭയാണിത്. ഇങ്ങനെ പോവുകയാണെങ്കിൽ മേയറെ നോക്കി കനക സിംഹാസനത്തിൽ എന്ന് തുടങ്ങുന്ന പാട്ട് പാടേണ്ടി വരും.’
Read Also : വേണ്ടത് മാർപ്പാപ്പയുടെ തൊപ്പി; ബാലന് സമ്മാനമായി മറ്റൊരു തൊപ്പി നൽകി
അതേസമയം നഗരസഭ നികുതി ക്രമക്കേടിൽ ഉദ്യോഗസ്ഥർക്കെതിരെ ആദ്യം നടപടി സ്വീകരിച്ചിരുന്നെങ്കിൽ പ്രശ്‌നം ഗുരുതരമാകില്ലായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ഭരണസമിതി ശ്രമിക്കുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. അഴിമതിക്ക് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
Story Highlights : k-muraleedharan-controversy speech -arya-rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here