Advertisement

‘ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഉപനായകൻ രോഹിത് ശർമ്മയെ ഒഴിവാക്കുമോ’; മറുപടിയുമായി വിരാട് കോലി; വിഡിയോ

October 25, 2021
Google News 3 minutes Read

ലോകകപ്പ് ടി20യിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഉപനായകൻ രോഹിത് ശർമ്മയെ ഒഴിവാക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയുമായി നായകൻ വിരാട് കോലി. പാകിസ്താനെതിരായ മത്സര ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകവെയായിരുന്നു രോഹിത് ശർമ്മയെ ഒഴിവാക്കുമോ എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചത്. രോഹിത് ശർമ്മയും വിരാട് കോലിയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന വാർത്തകൾ മുമ്പ് പ്രചരിച്ചിരുന്നു. ഈ പശ്ചാതലത്തിലായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.

വിരാട് കോലിയുടെ മറുപടി: ‘നിങ്ങൾ എന്താണ് കരുതുന്നത്? മികച്ച ടീമിലാണ് കളിക്കുന്നതെന്നാണ് ഞാൻ കരുതുന്നത്, എന്താണ് നിങ്ങൾക്ക് തോന്നുന്നത്?’ വിരാട് കോലി ചോദിച്ചു. ടി20 മത്സരങ്ങളിൽ നിന്ന് രോഹിത് ശർമ്മയെ ഒഴിവാക്കുമോ? അവസാന മത്സരത്തിൽ രോഹിത് തിളങ്ങിയത് നിങ്ങൾ കണ്ടില്ലെ?( ആസ്‌ട്രേലിയക്കെതിരായ സന്നാഹം) ഈ ചോദ്യം വിശ്വസിക്കാനാകുന്നില്ല. നിങ്ങൾ വിവാദങ്ങളാണ് ആഗ്രഹിക്കുന്നതെങ്കിൽ ദയവായി എന്നോട് പറയൂ. അതിന് അനുസരിച്ച് ഞാൻ ഉത്തരം നൽകാം- കോലി കൂട്ടിച്ചേർത്തു.

Read Also : വേണ്ടത് മാർപ്പാപ്പയുടെ തൊപ്പി; ബാലന് സമ്മാനമായി മറ്റൊരു തൊപ്പി നൽകി

ഇന്ത്യയ്‌ക്കെതിരെ പാകിസ്താന് ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയമാണ് ഇന്നലെ സ്വന്തമാക്കിയത്. പത്ത് വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഐ.സി.സി ടൂർണമെന്റിൽ പാകിസ്താൻ തോൽപിച്ചു എന്ന് സമ്മതിക്കുന്നതിൽ തനിക്ക് യാതാരു വിഷമവും ഇല്ലെന്നും കോലി വ്യക്തമാക്കി.

Story Highlights : virat-kohli-replay-about-rohit-sharma-news-in-t20-format

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here