തമിഴ്നാട്ടില്‍ പടക്കകടയ്ക്ക് തീപിടിച്ചു; അഞ്ചുമരണം

തമിഴ്നാട് കള്ളാക്കുറിച്ചിയിലെ പടക്കകടയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. കള്ളാക്കുറിച്ചി ശങ്കരപുരത്താണ് അപകടമുണ്ടായത്. പത്തുപേര്‍ക്ക് പൊള്ളലേറ്റു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അഗ്നിശമനാ സേനയും പൊലീസും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. പ്രദേശത്തെ കരിമരുന്ന് പ്രയോഗത്തിനിടെ അബദ്ധത്തില്‍ പടക്കകടയ്ക്ക് തീപിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Read Also : ബെംഗളൂരുവിലെ പടക്ക ഗോഡൗണിൽ തീപിടുത്തം; 3 മരണം
Story Highlights : 5 killed in fire at firecracker shop
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here