ദത്ത് വിവാദം; നാളെ അനുപമയുടെ മൊഴിയെടുക്കും

പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്തെടുത്ത സംഭവത്തിൽ നാളെ അനുപമയുടെ മൊഴിയെടുക്കും. അനുപമയും അജിത്തും നാളെ നാല് മണിക്ക് ഹാജരാകാൻ നിർദേശം നൽകി. വനിതാ ശിശുവികസന ഡയറക്ടർക്ക് മുമ്പിലാണ് ഹാജരാകേണ്ടത്. രേഖകൾ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
വിഷയത്തിൽ ശിശുക്ഷേമ സമിതിക്ക് വീഴ്ച സംഭവിച്ചുവെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ബാലാവകാശ കമ്മിഷൻ കുറ്റകരമായ മൗനം പുലർത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ വിഷയത്തിൽ നടന്ന ഉന്നതതല രാഷ്ട്രീയ ഭരണ ഗൂഢാലോചനയെ കുറിച്ച് നിയമപരമായ എല്ലാ നടപടി ക്രമങ്ങളും അട്ടിമറിച്ച് ജുഡീഷ്യൻ അന്വേഷണം നടത്തണെമെന്നും ശിശുക്ഷേമ സമിതി പിരിച്ചുവിടണമെന്നും പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു.
അതേസമയം ദത്ത് വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ശിശുക്ഷേമ സമിതിക്ക് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ശിശുക്ഷേമ സമിതി നിയമപ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights : Adoption controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here