Advertisement

‘കോടതിക്കെതിരെ ചെളി വാരിയെറിഞ്ഞ് ആളാകാന്‍ ശ്രമം’; പള്ളിത്തര്‍ക്കത്തില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം

October 26, 2021
Google News 1 minute Read
church dispute

ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളിത്തര്‍ക്കത്തില്‍ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നിയമപോരാട്ടം അവസാനിക്കരുതെന്നാണ് ചിലര്‍ സ്വീകരിക്കുന്ന നിലപാട്. ഹൈക്കോടതിക്കെതിരെ ചെളി വാരിയെറിഞ്ഞ് ആളാകാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും കോടതി കുറ്റപ്പെടുത്തി.

കേസില്‍ നിന്ന് തന്നെ പിന്‍മാറ്റാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. എന്തുസംഭവിച്ചാലും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

Read Also : പള്ളിത്തര്‍ക്കത്തില്‍ സമവായനീക്കം പാളുന്നു; സുപ്രിംകോടതി വിധി നടപ്പാക്കണമെന്ന ആവശ്യത്തിലുറച്ച് ഓര്‍ത്തഡോക്‌സ് സഭ

കോടതിയുടെ ഉദ്ദേശശുദ്ധി പോലും ചിലര്‍ മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. സഭാ കേസുകള്‍ പരിഗണിക്കുമ്പോള്‍ അനാവശ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. പള്ളികള്‍ അടഞ്ഞുകിടക്കാനല്ല ആഗ്രഹിക്കേണ്ടത്. നിലവിലെ അവസ്ഥ ദുരന്ത സമാനമാണെന്ന് വിമര്‍ശിച്ച കോടതി കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

Story Highlights : church dispute, kerala high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here